HOME
DETAILS
MAL
ഹിലരിക്കെതിരേ ആഞ്ഞടിച്ച് ട്രംപ്; ഐഎസിനു പിന്നിലും ഹിലരിയുടെ നയങ്ങള്‍
backup
July 23 2016 | 03:07 AM
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്ന്റനെതിരെ രൂക്ഷ വിമര്‍ശനവുമായി റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.
ഹിലരി അഴിമതിക്കാരിയാണെന്ന് ട്രംപ് പറഞ്ഞു. ഒബാമയുടെ തെറ്റായ നയങ്ങളാണ് ഹിലരിയും പിന്തുടരുന്നത്. ഐഎസിനു പിന്നിലും ഹിലരിയുടെ നയങ്ങളാണെന്നും ട്രംപ് തുറന്നടിച്ചു.
ഒബാമയ്ക്കെതിരേയും ട്രംപ് രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഒബാമയുടെ ഭരണത്തില്‍ അമേരിക്കയില്‍ ക്രമസമാധാന നില തകര്‍ന്നു. താന്‍ ജയിച്ചാല്‍ സുരക്ഷാ ആശങ്കകളില്ലാത്ത അമേരിക്കയായിരുക്കുമെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ സംഘര്‍ഷത്തില്‍നിന്നു മുക്തമാക്കുമെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."