അപകടകരമായ രീതിയില്‍ ബൈക്കുകള്‍ ഓടിച്ച യുവാക്കളെ പിടികൂടി
കോവളം: പൂവാലശല്യത്തിനെതിരേ പരാതി ഉയര്‍ന്നതോടെ പൊലിസ് ഉണര്‍ന്നു. വെങ്ങാനൂര്‍ സ്‌കൂള്‍ പരിസരത്തുകൂടി കുട്ടികളെ ഭയപ്പെടുത്തി അപകടകരമായ രീതിയില്‍ രണ്ട് ബൈക്കുകളില്‍ പാഞ്ഞ യുവാക്കളെ പിടികൂടി.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ വെങ്ങാനൂര്‍ ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്ത് നിന്നാണ് ബാലരാമപുരം സ്വദേശി രാജേഷ് (32), മുക്കോലസ്വദേശി അമല്‍ (21) എന്നിവരെ വിഴിഞ്ഞം പൊലിസ് പിടികൂടിയത്. ബൈക്കുകളും പൊലിസ് കസ്റ്റഡിയിലെടുത്തു. വെങ്ങാനൂര്‍ സ്‌കൂള്‍ കേന്ദ്രികരിച്ച് ബൈക്ക് റേയ്‌സും സാമൂഹ്യ വിരുദ്ധശല്യവും വര്‍ധിച്ചതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. രണ്ട് ദിവസം മുന്‍പ് സ്‌കൂളില്‍ എത്തിയ അമ്മയും മകളും ഇവരുടെ അക്രമത്തിനിരയായതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തത്തി. പ്രശ്‌നം രൂക്ഷമായതോടെ പരിസരത്ത് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി. ഇതറിയാതെ എത്തിയ സംഘമാണ് ഇന്നലെ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."