പൊതുഓടയിലേക്ക് മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരേ നടപടി ആരംഭിച്ചു
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭാ പരിധിയിലുള്ള പൊതു ഓടയിലേക്ക് കക്കൂസ്, ഹോട്ടല്‍ മാലിന്യം എന്നിവ ഒഴുക്കുന്ന വ്യാപര സ്ഥാപനങ്ങള്‍ക്കെതിരേ നഗരസഭ കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങി.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് തെക്ക് വശം ഓട നിറഞ്ഞ് കവിഞ്ഞ് റോഡിലൂടെ മാലിന്യം ഒഴുകി വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നടപടികള്‍ തുടങ്ങിയിരുന്നു.
നാഷനല്‍ ഹൈവേയുടെ ഇരുവശങ്ങളിലുള്ള പൊതു ഓടയിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങളെ നഗരസഭ നേരിട്ട് കേള്‍ക്കുകയും സ്വന്തമായി മാലിന്യ സംസ്‌ക്കാരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ടി. സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ട സമയം നഗരസഭ മുന്‍പ് അനുവദിച്ചു നല്‍കിയിട്ടുള്ളതുമാകുന്നു.
ടി.സമയം പൂര്‍ത്തീകരിച്ച് ശനിയാഴ്ച 26 മണിക്കുറിനുള്ളില്‍ സ്ഥാപനങ്ങള്‍ പൂട്ടി നഗരസഭയില്‍ രേഖാമൂലം അറിയിക്കണമെന്ന് കാണിച്ച് നോട്ടിസ് നല്‍കിയിട്ടുണ്ടായിരുന്നു.
നഗരസഭയില്‍ നിന്നും നല്‍കുന്ന നോട്ടീസുകള്‍ തൃണവന്‍ക്കരിച്ചതുകൊണ്ട് പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍ന്നും നഗരസഭ കര്‍ശന നടപടികള്‍ സ്വീകരിയ്ക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓട തുറന്നുള്ള പരിശോധനയും തുടര്‍ നടപടികളും തുടരുന്നതാണ് നടപടികള്‍ സ്വീകരിക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രസന്ന, അഷറഫ്, റവന്യു ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, സീനിയര്‍ ക്ലാര്‍ക്ക് അജിത്ത്കുമാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."