HOME
DETAILS

തെറ്റായ വിവര ശേഖരണം; സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ തടഞ്ഞുവച്ചതായി പരാതി

  
backup
September 05 2018 | 03:09 AM

%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0-%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82

 

പെരുമ്പാവൂര്‍: വര്‍ഷങ്ങളായി മുടക്കം കൂടാതെ ലഭിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തടഞ്ഞു വെച്ചിരിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്ന വിധവ, വികലാംഗ, വാര്‍ദ്ധക്യകാല, കര്‍ഷക തൊഴിലാളി, അഗതി പെന്‍ഷനുകളിലാണ് തെറ്റായ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ ഒട്ടേറെ പേരുടെ പെന്‍ഷനുകള്‍ തടഞ്ഞ് വെച്ചിരിക്കുന്നത്.
പെന്‍ഷന്‍ ലഭിക്കുന്നവവര്‍ക്കു ആയിരം സി.സിയില്‍ കൂടുതലുള്ള വാഹനങ്ങള്‍ സ്വന്തമായി ഉണ്ടെങ്കില്‍ അവരെ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കും എന്ന ധനകാര്യ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പെന്‍ഷന്‍ വാങ്ങുന്നവരുടെ വാഹനങ്ങളെ സംബന്ധിച്ച് വിവരശേഖരണം ഉദ്യോഗസ്ഥര്‍ നടത്തിയത്. വീടുകളില്‍ ചെന്ന് പെന്‍ഷന്‍കാരില്‍ നിന്ന് നേരിട്ട് വാഹനങ്ങളെ സംബന്ധിച്ച് വിവരശേഖരണം നടത്തുന്നതിന് പകരം ആര്‍.ടി.ഒ ഓഫീസുകളില്‍ നിന്ന് നെറ്റ് വഴി വിവരങ്ങള്‍ ശേഖരിച്ച് പെന്‍ഷന്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഇന്നുവരെയും ഇരുചക്രവാഹനങ്ങള്‍ പോലും സ്വന്തമായി ഇല്ലാത്തവരുടെ പേരില്‍ പോലും നാലുചക്ര വാഹനങ്ങള്‍ ഉണ്ടെന്ന തെറ്റായ വിവരങ്ങള്‍ സൈറ്റില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ നിരവധി പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഈ ദുര്‍ഗതി ഉണ്ടായിരിക്കുന്നത്. ഓണക്കാലത്ത് പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും പഞ്ചായത്തുകളില്‍ പോയി അന്വേഷിച്ചപ്പോള്‍ വാഹനസംബന്ധമായ കാരണത്താല്‍ പെന്‍ഷന്‍ നിഷേധിച്ചിരിക്കുന്നു എന്ന് മനസിലാക്കി. ഇതിനെ തുടര്‍ന്ന് പെന്‍ഷന്‍ സൈറ്റില്‍ രേഖപ്പെടുത്തിയ വാഹന നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ മറ്റ് പലരുടെയും പേരിലുള്ള വാഹനം തങ്ങളുടെ പേരിലാണ് എന്നാണ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇങ്ങനെ സംഭവിച്ചത് മറ്റാരുടെയും ആശ്രയമില്ലാതെ കഴിയുന്ന ആയിരക്കണക്കിനാളുകള്‍ക്ക് കനത്ത നിരാശയുണ്ടാക്കിയിരിക്കുകയാണ്.
പെന്‍ഷന്‍ തടഞ്ഞുവെച്ചിരിക്കുന്ന അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ യാതൊരുവിധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കാത്തത് ആയിരക്കണക്കിന് പെന്‍ഷന്‍കാരോടുള്ള നീതി നിഷേധമാണ്. തങ്ങളുടെ പേരില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാഹനം മറ്റു വ്യക്തികളുടെ പേരിലുള്ള വാഹനമാണെന്ന് തെളിയിക്കുന്ന രേഖകളുമായി പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവര്‍ വിവിധ പഞ്ചായത്തുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കോ, മറ്റ് ഉദ്യോഗസ്ഥര്‍ക്കോ ഈ പരാതികള്‍ പരിശോധിക്കാനും, പെന്‍ഷന്‍ പുന: സ്ഥാപിക്കാനോ കഴിയാത്തത് മൂലം തടഞ്ഞുവെച്ച പെന്‍ഷന്‍ ഇനി ലഭിക്കുമോ എന്നുള്ള ആശങ്കയിലാണ് പെന്‍ഷന്‍കാര്‍. ഇതിന് പുറമെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകള്‍ അറുപത് വയസ്സ് വരെ പണം അടച്ച് അര്‍ഹത നേടിയ കെട്ടിട നിര്‍മാണ ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അറുനൂറ് രൂപയായി കുറച്ചത് വളരെയധികം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ആയിരത്തിയൊരുനൂറ് രൂപ പ്രതിമാസം ലഭിക്കുമ്പോള്‍ തങ്ങള്‍ക്ക് അറുനൂറാക്കി ചുരുക്കിയത് തെറ്റായ സമീപനമാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
അശാസ്ത്രീയമായ മാനദണ്ഡങ്ങളിലൂടെ സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമായ സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ അട്ടിമറിക്കുന്നതിനും, അര്‍ഹരായ ആളുകളെ പെന്‍ഷന്‍ സ്‌കീമില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള സര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്നും തെറ്റായ വിവരശേഖരണത്തിലൂടെ അര്‍ഹരായവരുടെ പെന്‍ഷന്‍ നിഷേധിച്ച നടപടി പുനഃപരിശോധിച്ച് എത്രയും വേഗം പെന്‍ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഡി.സി.സി വൈസ് പ്രസിഡന്റുമായ മനോജ് മൂത്തേടന്‍ ധനകാര്യ മന്ത്രിക്കും, തദ്ദേശവകുപ്പ് മന്ത്രിക്കു നിവേദനം അയച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago