ബേക്കല്‍ സ്റ്റേഷനിലെ പൊലിസുകാര്‍ക്ക് ബാലറ്റ് പോലും കിട്ടിയില്ലെന്ന്
കാസര്‍കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന ബേക്കല്‍ പൊലിസ് സ്റ്റേഷനിലെ 33 പൊലിസുകാര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ബാലറ്റ് പേപ്പറുകള്‍ കിട്ടിയില്ലെന്ന് പരാതി. ബേക്കല്‍ പൊലിസ് സ്റ്റേഷനിലെ യു.ഡി.എഫ് അനുകൂലികളായ പൊലിസുകാരുടെ ബാലറ്റ് പേപ്പറുകളാണ് അപ്പാടെ മുക്കിയത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്ന് വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പൊലിസ് സേനയിലെ ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അപ്പാടെ അടിച്ചുമാറ്റിയ സംഭവത്തിനുപിന്നാലെയാണ് ബാലറ്റ് കിട്ടിയില്ലെന്ന പരാതിയുമായി പൊലിസുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.
കാസര്‍കോട് എ.ആര് ക്യാംപിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ 19 പേരുടെ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ പോസ്റ്റ്മാനില്‍നിന്ന് ഒന്നിച്ചു ഒപ്പിട്ടു വാങ്ങിയ സംഭവം വിവാദമായിരുന്നു. എ.ആര് ക്യാംപിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സി.പി.എം അനുഭാവിയാണെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."