ജില്ലയുടെ പുനര്‍ നിര്‍മാണം: മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു
തൊടുപുഴ: പ്രകൃതിക്ഷോഭത്തിനുശേഷമുള്ള ജില്ലയുടെ പുനര്‍നിര്‍മാണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.
ഇപ്പോഴും ദുരിതബാധിതരായിട്ടുള്ളവരുടെ പുനരധിവാസം, ജീവന ഉപാധി കണ്ടെത്തല്‍, പാര്‍പ്പിട നിര്‍മാണം, ദുരന്തബാധിതര്‍ക്കുള്ള കൗണ്‍സിലിങ്, ആരോഗ്യ രക്ഷ, ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം തുടങ്ങിയവ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട വിശദാംശങ്ങള്‍ ജില്ലാകളക്ടര്‍ കെ.ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുതലവന്മാരുടെ യോഗം അവലോകനം ചെയ്തു. ജില്ലയില്‍ 2000 വീടുകളെങ്കിലും പുനര്‍നിര്‍മിക്കേണ്ടിവരുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഉരുള്‍പൊട്ടിയ സ്ഥലത്ത് വീടിരുന്ന ഇടത്ത് പുതിയ വീടുകളുടെ നിര്‍മാണം ശാസ്ത്രീയ പഠനത്തിനുശേഷം മാത്രമേ അനുവദിക്കൂ. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഗവണ്‍മെന്റ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള പഠനം ഉടനെ ആരംഭിക്കും. ജില്ലയിലെ സാങ്കേതിക വകുപ്പുകളുടെ തലവന്മാര്‍ പുനര്‍നിര്‍മാണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടനെ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."