തീപാറും കാഴ്ചകളുമായി ഹ്രസ്വനാടകമേള
കണ്ണൂര്‍: തെരുവുനാടക വേദിക്ക്
പുതിയതലം നല്‍കി ഹ്രസ്വനാടകമേള. കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ പു
രോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹ്രസ്വനാടക മേള കാണികളില്‍ പുത്തന്‍ അനുഭവം പകര്‍ന്നു. പത്ത് മിനുട്ട് വീതമുള്ള ഏഴ് നാടകങ്ങള്‍ അരങ്ങിലെത്തിയപ്പോള്‍ നാട് നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ ഒറ്റച്ചരടില്‍ കോര്‍ത്തതു പോലെയായി അവതരണം. ഇല്ലംചുട്ട തമ്പ്രാന്‍(ബ്രദേഴ്‌സ് മുതിരക്കോട് കരിവെള്ളൂര്‍), വിഷസര്‍പ്പം(നെരുവമ്പ്രം കലാവേദി), വിശുദ്ധപശു(യുവധാര സാംസ്‌കാരികവേദി, മൊറാഴ), കാവല്‍ക്കാരന്‍(കലാകേന്ദ്രം കണ്ണൂര്‍), ശവം തീനിപ്പക്ഷികള്‍(നന്മ പിണറായി), വെളുത്തമ്മയും കറുത്ത മക്കളും(പി കുമാരന്‍ സ്മാരക വായനശാല ആലത്തുപറമ്പ്), വെള്ളരിക്കാപ്പട്ടണം(നാടക സംഘം പെരിങ്ങോം) എന്നിവരാണ് നാടകം അവതരിപ്പിച്ചത്. നാടക നടനും എഴുത്തുകാരനുമായ ജയപ്രകാശ് കുളൂര്‍ ഉദ്ഘാടനം ചെയ്തു. നാരായണന്‍ കാവുമ്പായി അധ്യക്ഷനായി. ഡോ.എ.കെ നമ്പ്യാര്‍, ഒ.കെ കുറ്റിക്കോല്‍, എ.വി അജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."