എലിപ്പനി: പ്രതിരോധത്തിന് ഏഴിന കര്‍മ്മപദ്ധതിയുമായി തൊടുപുഴ നഗരസഭ
തൊടുപുഴ: എലിപ്പനി പ്രതിരോധത്തിന് ഏഴിന കര്‍മ്മപദ്ധതിയുമായി തൊടുപുഴ നടഗരസഭ. ബോധവല്‍ക്കരണം, പ്രതിരോധ മരുന്നു വിതരണം, ജലസ്രോതസ്സുകളുടെ ക്ലോറിനേഷന്‍, കെട്ടി നില്‍ക്കുന്ന മലിനജലവും, ഓടകളും ബ്ലിച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശുചികരണം, വിദ്യാലയങ്ങളില്‍ എലിപ്പനി പ്രതിരോധ പ്രതിജ്ഞ, കോര്‍ണര്‍ യോഗങ്ങള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നഗരസഭാ ആരോഗ്യവിഭാഗം, ജില്ലാ ആശുപത്രി, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍ ശക്തമായ പനി, വയറുവേദന, തൊണ്ടവേദന, കണ്ണിന് ചുവപ്പ്, പേശി വേദന (പ്രത്യേകിച്ച് കാലുകളില്‍) ഛര്‍ദ്ദി, കുളിരും വിറയലും, തലവേദന, തളര്‍ച്ച എന്നിവയാണ്.എലിപ്പനി വരാതിരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. മലിനജലങ്ങളില്‍ ഇറങ്ങുകയോ, നിന്തുകയോ ചെയ്യരുത്. ശരീരത്തിലെ മുറിവുകള്‍ വ്യത്തിയായി കെട്ടി സൂക്ഷിക്കുക, കിണറുകളും മറ്റ് ജല സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുക, വെള്ളത്തില്‍ മുങ്ങിക്കിടന്ന ഭഷണസാധനങ്ങള്‍ ഉപയോഗിക്കരുത്, ഭക്ഷണവസ്തുക്കള്‍ വേവിച്ച് കഴിക്കുകയും, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുക. ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ വാങ്ങി കഴിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."