കാബൂളില്‍ ചാവേര്‍ സ്‌ഫോടനം: 80 മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഹസാരെ വിഭാഗം നടത്തിയ പ്രകടനിത്തനിടെ ചാവേര്‍ സ്‌ഫോടനത്തില്‍ 61 പേര്‍ മരിക്കുകയും 207 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗമായ ഹസാരെ സമുദായം ശിയാ വിഭാഗത്തില്‍പ്പെട്ടവരാണ്. കാബൂളില്‍ ദ മസാങ് സര്‍ക്കിളില്‍ പ്രകടനത്തിനിടെയെത്തിയ ആയിരകണക്കിന് ആളുകള്‍ക്കിടിയിലാണ് ഇരട്ടസ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരാവദിത്തം ഐ.എസ് ഏറ്റെടുത്തു.
[caption id="attachment_53314" align="alignnone" width="624"] കാബൂളിലെ ദ മസാങ് സര്‍ക്കിളില്‍ ഒത്തുകൂടിയ ഹസാരെ വിഭാഗം സമരക്കാര്‍[/caption]അഫ്ഗാന്‍ ജനതയുടെ ഒമ്പത് ശതമാനം മാത്രം വരുന്ന ഹസാരെ വിഭാഗം ബാമിയാനില്‍ നിന്നും കാബൂളിലേക്ക് പ്രദേശത്തുകൂടെ 500 കെ.വി ഇലക്ട്രിക് ലൈന്‍ വലിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നടത്തിയ പ്രകടനത്തിനിടെയാണ് സ്‌ഫോടനം നടന്നത്. നടന്നത് ചാവേര്‍ ആക്രമണമാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സമരക്കാര്‍ക്കിടയില്‍ എത്തിയ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."