HOME
DETAILS

എലിപ്പനി ഭീതിയില്‍ ജില്ല; 26 പേര്‍ നിരീക്ഷണത്തില്‍

  
backup
September 05 2018 | 04:09 AM

%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

കൊച്ചി: ജില്ലയില്‍ ഭീതിയുണര്‍ത്തി എലിപ്പനി.രോഗലക്ഷണങ്ങളുമായി 26 പേര്‍ നിരീക്ഷണത്തില്‍.പ്രളയ ബാധിത മേഖലയായ ആലുവ ഉള്‍പ്പടെയുള്ള ചില സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ആവശ്യത്തിന് പ്രതിരോധ മരുന്ന് എത്തിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.ഈ മേഖലകളില്‍ ശുചീകരണത്തിന് ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍ പോലും കിട്ടുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
പറവൂര്‍ മേഖലയില്‍ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി എത്തുന്നവര്‍ നിരവധിയാണ്.വെള്ളം ഇറങ്ങിയ ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പുത്തന്‍വേലിക്കര തേലത്തുതുരുത്ത് പുഞ്ചാക്കല്‍ വീട്ടില്‍ ഉത്തമന്‍ (50) കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടിരുന്നു. പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇദ്ദേഹത്തെരോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോട്ടയത്തേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
പറവൂര്‍ താലൂക്കാശുപത്രില്‍ പനി ബാധിതരായി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നു. 1500 മുതല്‍ 2000 വരെയാണ് പനിക്ക് ചികിത്സ തേടിയെത്തുന്നത്.
പനിബാധിതരില്‍ എലിപ്പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ നാലോ അഞ്ചോ പേര്‍ വരെ ഉണ്ടാകുന്നുണ്ടന്ന് ആശുത്രി അധികൃതര്‍ പറഞ്ഞു.പറവൂര്‍ മേഖലയില്‍ എലിപ്പനിക്കുള്ള പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.


എലിപ്പനിയെ സൂക്ഷിക്കുക; പ്രതിരോധം തന്നെ സുരക്ഷിത മാര്‍ഗം


ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം ബാക്ടീരിയ മനുഷ്യരില്‍ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.
എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്, ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ മൂലമാണുണ്ടാകുന്നത്. എലി, മരപ്പട്ടി, അണ്ണാന്‍, പൂച്ച തുടങ്ങി ഒരു ഡസനോളം ജീവികള്‍ ഈ രോഗാണുവാഹകരാണ്.
രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന ജലം മുറിവുകളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ രോഗാണു ശരീരത്തിനുള്ളില്‍ കടക്കുന്നു.
ശരീരത്തില്‍ പ്രവേശിച്ചാല്‍ 19 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിക്കും.
പനി, തലവേദന, ശരീരവേദന, കാല്‍വണ്ണ വേദന എന്നിവയാണു പ്രാഥമിക ലക്ഷണങ്ങള്‍. രോഗം കലശലായാല്‍ തലച്ചോര്‍, വൃക്ക എന്നിവയെ ബാധിക്കും. കടുത്ത ശ്വാസംമുട്ടല്‍ ഉണ്ടാകും. ഹൃദയാഘാതം, രക്തവാര്‍ച്ച എന്നിവയോടെ മരണം സംഭവിക്കും.
90 ശതമാനം പേരിലും അത്ര തീവ്രതയില്ലാതെയും 10 ശതമാനം പേരില്‍ തീവ്രത കൂടിയും രോഗം ഉണ്ടാകും.
പനി, തലവേദന, മാംസപേശി വേദന (പ്രത്യേകിച്ച് കാലിന്റെ പേശികള്‍), കണ്ണുചുവക്കുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരും വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നവരും പനിയുള്ളപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതിരോധ മരുന്നായ ഡോക്‌സിസൈക്‌ളിന്‍ ആഴ്ചയില്‍ 200 മില്ലിഗ്രാം (രണ്ടു ഗുളിക)കഴിക്കണം. പനി ലക്ഷണമുണ്ടെങ്കിലും ഗുളികകള്‍ കഴിക്കണം. ഗര്‍ഭിണികളും കുഞ്ഞുങ്ങളും ഈ ഗുളിക കഴിക്കരുത്. രോഗം നേരത്തേ കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമാകും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കൈകാലുറകള്‍ ധരിക്കണം. മലിന ജലം ഉപയോഗിച്ചു മുഖം കഴുകരുത്.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യണം. ഒരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.
താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും എലിപ്പനിക്ക് കിടത്തി ചികിത്സാ സംവിധാനം ഉണ്ട്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  9 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  9 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  9 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  9 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  9 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago