HOME
DETAILS
MAL
ലൈഫ് മിഷന് അഴിമതി സി.ബി.ഐ അന്വേഷിച്ചേക്കും, വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി
backup
September 25 2020 | 03:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി സി.ബി.ഐ അന്വേഷിച്ചേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ സി.ബി.ഐ ശേഖരിച്ചു തുടങ്ങി.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം ക്രമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇ.ഡിയുടെ റിപ്പോര്‍ട്ട് ധനമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിലെ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവുണ്ടായേക്കും.
20 കോടി രൂപയുടെ പദ്ധതിയില്‍ ഒന്‍പതു കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനില്‍ അക്കര എം.എല്‍.എ കൊച്ചി യൂനിറ്റിലെ സി.ബി.ഐ എസ്.പിക്കു നല്കിയ പരാതിയില്‍ ഫോറിന് കോണ്ട്രിബ്യൂഷന് ആക്ടിന്റെ ലംഘനം നടന്നതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സി.ബി.ഐക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുവാദം തേടേണ്ടതില്ല. ഉദ്യോഗസ്ഥര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ അനുമതി തേടിയാല്‍ മതിയാകും.
ലൈഫ് മിഷന് അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശ സ്വയംഭരണ മന്ത്രി, മുന്‍ സി.ഇ.ഒ, ഇപ്പോഴത്തെ സി.ഇ.ഒ, സ്വര്‍ണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യുണിടാക് എം.ഡി എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്നാണ് അനില്‍ അക്കരയുടെ പരാതിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."