HOME
DETAILS

അഫ്ഗാനിസ്താനില്‍ കുഴിബോംബ് പൊട്ടി ഏഴു കുട്ടികള്‍ കൊല്ലപ്പെട്ടു

  
backup
May 12 2019 | 20:05 PM

%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%ac%e0%b5%8b

 

ഗസ്‌നി: ദക്ഷിണ അഫ്ഗാനിസ്താനില്‍ കുഴിബോംബ് പൊട്ടി ഏഴു കുട്ടികള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ കാബൂളിനു തെക്കുഭാഗമായ ഗസ്‌നി മേഖലയില്‍ റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ കുഴിബോംബില്‍ ചവിട്ടിയപ്പോഴാണ് സ്‌ഫോടനമുണ്ടായതെന്ന് മേഖലാ വക്താവ് ആരിഫ് നൂറി പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് താലിബാനാണ് റോഡരികില്‍ കുഴിബോംബ് സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ താലിബാന്‍ പ്രതികരിച്ചിട്ടില്ല. ഏഴിനും ഒന്‍പതിനും വയസുകള്‍ക്കിടയിലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും അവരില്‍ നാലുപേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെന്നും ഗസ്‌നി പ്രവിശ്യാ കൗണ്‍സില്‍ അംഗം അമാനുല്ലാ കമറാനി പറഞ്ഞു.


അധിനിവേശ സേനയെ ലക്ഷ്യമിട്ട് റോഡരികില്‍ സ്ഥാപിച്ച കുഴിബോംബുകളും മോര്‍ട്ടാറുകളും നാടന്‍ബോംബുകളും പൊട്ടിയും റോക്കറ്റുകള്‍ പതിച്ചും അഫ്ഗാനില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ട നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിലധികവും കുട്ടികളാണ്. കഴിഞ്ഞമാസം മോര്‍ട്ടാര്‍ ഷെല്‍ പൊട്ടി ലാഗ്മനില്‍ പത്തിലധികം കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 2018ല്‍ 3,804 സാധാരണക്കാര്‍ അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടപ്പോള്‍ അതില്‍ 900ത്തിലേറെ പേര്‍ കുട്ടികളായിരുന്നു. 7000ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago