മഴക്കെടുതികള്‍ക്ക് പുറമെ കാര്‍ഷിക വിളകളും വ്യാപകമായി നശിക്കുന്നു
വാണിമേല്‍: കാലവര്‍ഷക്കെടുതികള്‍ കൊണ്ടുണ്ടായ ദുരിതങ്ങള്‍ക്ക് പിറകെ വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിക്കൊണ്ട് വിവിധ കാര്‍ഷിക വിളകളും നശിച്ച് കൊണ്ടിരിക്കുന്നു.
വ്യാപകമായ രീതിയിലുള്ള തെങ്ങിന്റെ കൂമ്പുചീയല്‍,കശുമാവ്, പ്ലാവ്,തേക്ക്, ജാതിക്ക തുടങ്ങിയ മരങ്ങള്‍ ഉണങ്ങി പോകല്‍ എന്നിവ മൂലം വലിയ ഭയപ്പാടിലാണ് കര്‍ഷകരുള്ളത്.
കൂമ്പു ചീയല്‍ ബാധയേറ്റ നൂറുകണക്കിന് തെങ്ങുകള്‍ മുറിച്ചു മാറ്റപ്പെട്ടു. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ നടത്തേണ്ട മരുന്നു തളിയുടെയും മറ്റും ചിലവുകള്‍ താങ്ങാനാവുന്നില്ലെന്നു മാത്രമല്ല തൊഴിലാളികളുടെ ക്ഷാമവും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വാണിമേല്‍ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് ഒ.സി.ജയന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ എം.കെ മജീദ്, മെമ്പര്‍ രാജു അലക്‌സ്, കൃഷി ഓഫിസര്‍ നിഖില്‍ ആര്‍.പിള്ള എന്നിവര്‍ വിവിധ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു.
അടിയന്തരമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തണമെന്ന് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
അടുത്ത ദിവസങ്ങളിലായി വിധഗ്ദ സംഘം കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുമെന്നും കര്‍ഷകര്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃഷി ഓഫിസില്‍ അറിയിക്കണമെന്നും പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."