ശിഷ്യരുടെ ഓര്‍മകളിള്‍ മായാതെ ഇന്നും നാടിന്റെ ഗുരുവായ മൂസ മാസ്റ്റര്‍
പാറക്കടവ്: വിദ്യാഭ്യാസ രംഗത്ത് ഏറേ പിന്നാക്കം നിന്നിരുന്ന ഒരു ദേശത്തിന് അറിവിന്റെ പ്രകാശം ചൊരിഞ്ഞ ഉമ്മത്തൂരിലെ ചന്ത്രോത്ത് മൂസ്സ മാസ്റ്റര്‍ വിട്ട് പിരിഞ്ഞിട്ട് പതിറ്റാണ്ടാണ്ടുകള് പിന്നിട്ടും ശിഷ്യരില്‍ മായാത്ത ഓര്‍മകള്‍.
ഉമ്മത്തൂര്‍ എന്ന പ്രദേശത്ത് മത ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ ഏറേ സംഭാവന ചെയ്ത തോട്ടത്തില്‍ കുടുംബത്തിന്റെ പിന്‍ഗാമിയായി സഹോദരന്റെ ഉടമസ്ഥതയിലുള്ള ഉമ്മത്തൂര്‍ എം.എല്‍.പി സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച തോട്ടത്തില്‍ മൂസ മാസ്റ്ററെ കുറിച്ച് ശിഷ്യ കണങ്ങള്‍ക്ക് പറയാന്‍ ഇന്നും നൂറു വാക്കുകള്‍.
പ്രത്യോക ശൈലിയില്‍ അധ്യാപനം നടത്തുന്നതോടൊപ്പം വിദ്യാര്‍ഥികളെ കൈയിലെടുക്കാനുള്ള കഴിവ് ഇദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നു.
ഇന്നും ഇദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളോട് ഏറ്റവും കൂടുതല്‍ സ്വാധീനിച്ച അധ്യാപകരെ എണ്ണുന്ന കൂട്ടത്തില്‍ ആദ്യമെത്തുന്ന പേര് മൂസ മാസ്റ്റരുടേതാണ് എന്നതില്‍ തര്‍ക്കമില്ല . മത പഠനത്തോടൊപ്പം ഭൗതിക പഠനവും കലര്‍ത്തി അറിവേകാന്‍ ഇദ്ദേഹത്തിന്റെ പിതാവിന്റെ പിതാവ് പൂക്കുട്ടമടത്തില് അബ്ദുല്ല സീതിയായിരുന്നു ഉമ്മത്തൂര്‍ എം.എല്‍.പി സ്കൂള്‍ എന്ന പേരില്‍ വിദ്യാലയം സ്ഥാപിച്ചത്.പിതാവ് കൊളുത്തി വച്ച വിജ്ഞാനത്തിന്റെ പ്രഭ ഒട്ടും ചോര്‍ന്ന് പോകാതെ മകന് അമ്മദ് സീതി ഏറ്റെടുക്കുകയായിരുന്നു. ഇതേ ദൗത്യം അര്‍പ്പണബോധത്തോടെ മക്കളായ മായന്‍ മാസ്റ്ററും മൂസ മാസ്റ്ററും ഏറ്റെടുക്കുകയായിരുന്നു.
1952 ല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച മൂസ്സ മാസ്റ്റര്‍ 36 വര്‍ഷത്തെ സ്തുതിര്‍ഹമായ സേവനത്തിന് ശേഷമാണ് 1988 ല്‍ വിരമിച്ചത്. ഈ കാലയളവില്‍ തന്റെ ജീവിതം അധ്യാപനത്തിനായി മാറ്റി വച്ച ഇദ്ദേഹം അളവറ്റ ശിഷ്യഗണങ്ങളേയാണ് സമ്പാദിച്ചത്.
കാലങ്ങള്‍ക്ക് മുന്‍പ് തന്നെ അധ്യാപനത്തെ പ്രായോഗിക തലത്തില്‍ കൊണ്ട് വന്ന് പ്രത്യേക പാഠ്യ പ്രവര്‍ത്തന ശൈലിയിലൂടെ പഠിപ്പിച്ച കാര്യങ്ങള്‍ ഇന്നും ഒരു വരി തെറ്റാതെ ഓര്‍ക്കുന്നത് ഏറേ ഇദ്ദേഹത്തെ വേറിട്ടതാക്കുന്നു. 2004 ല്‍ ഈ ലോകത്തോട് വിട പറഞ്ഞ നാടിന്റെ ഗുരുവിനെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തന്റെ ഓരോ ശിഷ്യനും ആദരവോടെ ഓര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."