HOME
DETAILS

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

  
Web Desk
December 04, 2024 | 11:38 AM

Mundakai disaster Center statement-new

ന്യൂഡല്‍ഹി: വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.  2219 കോടി രൂപയുടെ പാക്കേജ് അന്തർ മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ചാകും സഹായ ധനത്തിൽ തീരുമാനം. നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം. 

എന്നാൽ കേരളം ആവശ്യപ്പെട്ടത് പോലെ ലെവൽ 3 വിഭാഗത്തിൽ വയനാട് ദുരന്തത്തെ ഉൾപ്പെടുത്തിയോ എന്ന് വ്യക്തമല്ല. ലെവൽ 3 ദുരന്തത്തിൽ ഉൾപ്പെടുത്തിയോ എന്ന കാര്യം കേന്ദ്ര സ‍ർക്കാ‍ർ തന്നെ വ്യക്തമാക്കേണ്ടതുണ്ട്.

വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അമിത് ഷായെ കണ്ടു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വയനാടിന് 2221 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതായി പ്രിയങ്കാ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി പ്രിയങ്ക വ്യക്തമാക്കി.

ഉരുള്‍പൊട്ടലില്‍ ആ പ്രദേശം ഒന്നാകെ നശിച്ചു. ദുരിതബാധിതര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. വീട്ടിലെ മുഴുവന്‍ അംഗങ്ങളെയും നഷ്ടപ്പെട്ടവരുണ്ട്. അതില്‍ ചെറിയ കുട്ടികളുണ്ട്. അവര്‍ക്ക് മറ്റൊരു പിന്തുണയില്ല. കേന്ദ്രത്തിന് മുന്നിട്ടിറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ അത് രാജ്യത്തിനാകെ വളരെ മോശം സന്ദേശമാണ് നല്‍കുന്നത്. രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും മനസ്സിലാക്കണമെന്നും ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്: കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ സർവിസുകൾ ഉടൻ; ബുക്കിംഗ് ആരംഭിച്ചു

latest
  •  7 days ago
No Image

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

മലമ്പുഴയിൽ പുലി; ജാഗ്രതാ നിർദേശം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ വനം വകുപ്പ്

Kerala
  •  7 days ago
No Image

2036ലെ ഒളിംപിക്‌സിന് തിരുവനന്തപുരത്ത് വേദിയൊരുക്കും, മികച്ച മൂന്ന് നഗരങ്ങളിലൊന്നാക്കും; വമ്പര്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക

Kerala
  •  7 days ago
No Image

രാഹുലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റില്‍ വന്ന  ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചില്ല, സമീപത്തെ സി.സി.ടി.വികളും പരിശോധിക്കും

Kerala
  •  7 days ago
No Image

ബാബരി മസ്ജിദ് തകര്‍ത്ത ദിവസം 'ശൗര്യ ദിവസ്' ആയി ആചരിക്കാന്‍ നിര്‍ദ്ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചു

National
  •  7 days ago
No Image

സൗജന്യ കോഫി റെഡി; ദേശീയ ദിനത്തിൽ നാല് ദിവസം സൗജന്യ കോഫിയുമായി ദുബൈ മുനിസിപ്പാലിറ്റി

uae
  •  7 days ago
No Image

നിറ ശോഭയോടെ യുഎഇ

uae
  •  7 days ago
No Image

സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാനൊരുങ്ങുന്നു; കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി

Kerala
  •  7 days ago
No Image

മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം; മരിച്ചത് പേരാമ്പ്ര സ്വദേശി

Kerala
  •  7 days ago