HOME
DETAILS

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

  
December 04, 2024 | 12:36 PM

Qatar Launches Huqook Platform for Customs Procedures

ദോഹ: കസ്റ്റംസ് ജനറൽ അതോറിറ്റിക്ക് കീഴിലെ ജീവനക്കാർ, കസ്റ്റംസ് ക്ലിയറിങ് ഇടനിലക്കാർ എന്നിവരുടെ നിയമ നടപടിക്രമങ്ങൾ ഓട്ടോമേറ്റ് ചെയ്യാൻ രൂപകൽപന ചെയ്ത ഏകജാലക സംവിധാനമായ ഹുഖൂഖ് പുറത്തിറക്കി. ജി.എ.സി ചെയർമാൻ അഹ്‌മദ് ബിൻ അബ്ദുല്ല അൽ ജമാൽ ഉദ്ഘാടനം നിർവഹിച്ചു.
 
കസ്റ്റംസിലെ അഡ്‌മിനിസ്ട്രേറ്റിവ് നടപടിക്രമങ്ങളുടെയും പ്രവർത്തനങ്ങളുടെയും വേഗതയും ഗുണനില വാരവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ജി.എ.സിയുടെ നവീകരണ, വികസന സംരംഭങ്ങളുടെ ഭാഗമാണ് ഹുഖൂഖ്, നടപടിക്രമങ്ങൾ പൂർണമായും ഓട്ടോമേറ്റഡ് ആക്കുന്നതിലും നിയമ പ്രക്രിയകൾ രേഖകളാക്കുന്നതിലും ഹുഖൂഖ് പ്ലാറ്റ്ഫോം നാഴികക്കല്ലാകുമെന്ന് ചടങ്ങിൽ ചെയർമാൻ അഹ്മദ് ബിൻ അബ്ദുല്ല അൽ ജമാൽ പറഞ്ഞു.

കേസുകളിൽ ജീവനക്കാരുടെ അവകാശങ്ങളും നീതിയും ഉറപ്പുവരുത്തുന്നതോടൊപ്പം അതോറിറ്റിക്കുള്ളിലെ ആഭ്യന്തര അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഹുഖൂഖ് വലിയ മാറ്റം കൊണ്ടുവരുമെന്നും അൽ ജമാൽ ചൂണ്ടിക്കാട്ടി. ഖത്തറിൽ ഇത്തരത്തിലുള്ള ആദ്യത്തെ നിയമ പ്ലാറ്റ്ഫോമാണ് ഹുഖൂഖെന്ന് ജി.എ. സി നിയമകാര്യ വകുപ്പ് മേധാവി അബ്ദുൽ അസീസ് അൽ തെറാദ് അൽ ഹെദാൽ പറഞ്ഞു. അന്വേഷ ണങ്ങൾ, തുടർ നടപടികൾ, പരാതികളുടെ ഫയലിങ് എന്നിങ്ങനെയുള്ള നിയമനടപടികളുടെ പൂർണമായ ഡിജിറ്റൽവത്കരണം ഹുഖൂഖ് ഉറപ്പുനൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണപരമായ ലംഘനങ്ങളിലും അച്ചടക്ക നടപടികളിലും ഇലക്ട്രോണിക് അന്വേഷണങ്ങൾ നടത്തുക, ജീവനക്കാരുടെ നിയമലംഘനങ്ങൾക്ക് ഉചിതമായ പിഴ ശിപാർശ ചെയ്യുന്നതിന് നിർമിതബുദ്ധിയുടെ സഹായം, ജീവനക്കാർക്ക് അവരുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ ഇലക്ട്രോണിക് മുന്നറിയിപ്പുകൾ നൽകുക, പരാതികൾ സമർപ്പിക്കുന്നതിന് ജീവനക്കാർക്കുള്ള സേവനം, കസ്റ്റംസ് ഇടപാടുകാർക്ക് ചുമത്തിയ പിഴയുടെ ഇലക്ട്രോണിക് പേമെൻ്റ് സംവിധാനം തുടങ്ങി നിരവധി സേവനങ്ങൾ ഹുഖൂഖ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്.

Qatar has introduced the Huqook platform, a digital solution designed to streamline customs procedures, enhancing efficiency and convenience for users.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  14 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  14 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  14 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  15 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  15 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  15 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  15 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  15 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  15 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  15 days ago