HOME
DETAILS

ജില്ലാ ഹര്‍ത്താല്‍ പൂര്‍ണ്ണം

  
backup
July 23 2016 | 17:07 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d


തൊടുപുഴ:   ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്  യു.ഡി.എഫ് ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. തൊടുപുഴയിലും കട്ടപ്പനയിലും നേരിയ സംഘര്‍ഷമുണ്ടായി.  അടിമാലി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണവും സമാധാനപരവുമായിരുന്നു. ഇരുചക്ര വാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. തൊടുപുഴ ഗാന്ധിസ്‌ക്വയറില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
പൊലിസുമായി സമരാനുകൂലികള്‍ വാക്കേറ്റമുണ്ടായി. കട്ടപ്പനയില്‍ വില്‍പന നികുതി ഓഫിസ് ഹര്‍ത്താലനുകൂലികള്‍ ബലമായി അടപ്പിച്ചതും സംഘര്‍ഷത്തിനിടയാക്കി. തൊടുപുഴ  ഗാന്ധി സ്‌ക്വയറില്‍ പ്രവര്‍ത്തകര്‍ തടഞ്ഞ വാഹനം പൊലിസ് കടത്തിവിടാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.  ഇതേത്തുടര്‍ന്നു കൂടുതല്‍ പൊലിസ് സ്ഥലത്തെത്തിയാണു  പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.  നഗരത്തില്‍ രാവിലെ തുറന്നു പ്രവര്‍ത്തിച്ച  വ്യാപാര സ്ഥാപനങ്ങളും  ഹര്‍ത്താലനുകൂലികള്‍  അടപ്പിച്ചു.
ലോറേഞ്ചിലും ഹൈറേഞ്ചിലും  കടകമ്പോളങ്ങളും സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചില്ല. സ്വകാര്യ ബസുകള്‍  സര്‍വീസ് നടത്താതിരുന്നതു  ഗ്രാമീണ മേഖലകളില്‍ യാത്രാക്ലേശം രൂക്ഷമാക്കി. അതേസമയം ദീര്‍ഘദൂര  കെഎസ്ആര്‍ടിസി ബസുകള്‍  സര്‍വീസ് നടത്തി. തൊടുപുഴയില്‍ നിന്നും എറണാകുളം, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ റൂട്ടുകളിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളെല്ലാം സര്‍വീസ്  നടത്തി. കട്ടപ്പന, തോപ്രാംകുടി, മുരിക്കാശേരി തുടങ്ങി ഹൈറേഞ്ചിലേക്കുള്ള  കെ എസ് ആര്‍ ടി സി ബസുകളൊന്നും ഓടിയില്ല. ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കാതിരുന്നതു യാത്രക്കാരെ വലച്ചു.
ഹര്‍ത്താലില്‍ മൂന്നാറിലും തേക്കടിയിലും വിനോദസഞ്ചാരികള്‍ വലഞ്ഞു. ഇരവികുളം ദേശീയോദ്യാനം അടപ്പിക്കാന്‍ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം വിഫലമായി. വിദേശികളടക്കമുള്ളവരെത്തിയ വാഹനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ വഴിയില്‍ തടഞ്ഞിട്ടു. തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലെത്തിയവരെ പോസ്‌റ്റോഫീസ് കവലയിലും, കൊച്ചിയില്‍ നിന്നും എത്തിവരെ ആര്‍ ഒ ജംഗ്ഷനിലും യു ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.  
സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. തൊടുപുഴ താലൂക്ക് ഓഫിസില്‍ ആകെയുള്ള 94 ജീവനക്കാരില്‍ 39 പേര്‍ മാത്രമാണ് ഇന്നലെ ജോലിക്കെത്തിയത്. തൊടുപുഴ സബ് ട്രഷറിയില്‍ 15 ജീവനക്കാരുള്ളിടത്തു  നാലു പേരും  താലൂക്ക് സപ്ലൈ ഓഫിസില്‍ ആകെയുള്ള 17 ജീവനക്കാരില്‍ അഞ്ചു പേരും മാത്രമാണ് ജോലിക്ക് ഹാജരായത്. ഹൈറേഞ്ച് മേഖലയിലും മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍നില കുറവായിരുന്നു. ജില്ലാ പിഎസ്‌സി ഓഫീസില്‍ ആകെയുള്ള 45 ജീവനക്കാരില്‍ ഏഴുപേര്‍ മാത്രമാണ് ജോലിക്കു ഹാജരായത്. കട്ടപ്പന നഗരസഭയില്‍ 16 ജീവനക്കാരുള്ളതില്‍ എട്ടുപേര്‍ ജോലിക്കു ഹാജരായി.
 യു.ഡി.എഫ് പ്രവര്‍ത്തകര്‍ തൊടുപുഴ  നഗരത്തില്‍ പ്രകടനം നടത്തി. രാജീവ് ഭവനു മുന്നില്‍ നിന്നുമാരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, യു.ഡി.എഫ് നേതാക്കളായ സി.പി മാത്യു, എന്‍.ഐ ബെന്നി, എം.എ. കരിം, വി.ഇ താജുദ്ദീന്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, കെ.വി സിദ്ധാര്‍ഥന്‍ , ടി.എല്‍ അക്ബര്‍ തുടങ്ങിയവര്‍  പ്രകടനത്തിനു നേതൃത്വം നല്‍കി.
ജില്ലാ ഹര്‍ത്താല്‍ നെടുങ്കണ്ടം മേഖലയില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. ഒരിടത്തും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. ടൂറിസ്റ്റ് വാഹനങ്ങളും ചുരുക്കം ചില സ്വകാര്യ വാഹനങ്ങളുമാണ് നിരത്തില്‍ ഉണ്ടായിരുന്നത്. വിവിധ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും പത്തുമിനിറ്റിനുശേഷം വിട്ടയയ്ക്കുകയും ചെയ്തു. നെടുങ്കണ്ടത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആര്‍. സുകുമാരന്‍ നായര്‍, ജനറല്‍ സെക്രട്ടറി എം.എന്‍ ഗോപി തുടങ്ങിയവര്‍ നേതൃത്വംനല്‍കി. ജില്ലാ ഹര്‍ത്താല്‍ സമ്പൂര്‍ണ വിജയമാക്കുവാന്‍ സഹകരിച്ച ഏവരോടും യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ അഡ്വ. അലക്‌സ് കോഴിമലയും നന്ദി അറിയി ച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago