സുഗന്ധവിളകളുടെ ഉണക്കം; വിദഗ്ധ സംഘം പരിശോധന നടത്തി
കൂടരഞ്ഞി: മലയോര മേഖലയിലെ കര്‍ഷകരെ ആശങ്കയിലാഴ്ത്തിയ സുഗന്ധ വിളകള്‍ക്കുണ്ടായ ഉണക്കത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘമെത്തി. മേഖലയിലെ ജാതി, ഗ്രാമ്പൂ, കൊക്കൊ, കുരുമുളക് എന്നീ വിളകളാണ് അസാധാരണമായി ഉണങ്ങുന്നത്. ഇതേ തുടര്‍ന്ന് കോഴിക്കോട് ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ സുശീലഭായി, ശാരദാംബ എന്നിവരാണ് കൂടരഞ്ഞി പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ നാശം സംഭവിച്ച പൂവാറംതോട് മേഖലയില്‍ പരിശോധന നടത്തിയത്.
സംഘത്തോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, വൈസ് പ്രസിഡന്റ് വി.എ നസീര്‍, വാര്‍ഡംഗം സണ്ണി പെരികിലംതറപ്പേല്‍, മരക്കാര്‍ കൊട്ടാരത്തില്‍ കൃഷി ഓഫിസര്‍ അഞ്ജലി എ ഹരി എന്നിവരും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ജില്ലാ കൃഷി ഓഫിസര്‍ക്ക് സമര്‍പ്പിക്കുമെന്ന് സംഘം അറിയിച്ചു. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ ജാതിക്ക് ബാവിസ്റ്റിന്‍ എന്ന കുമിള്‍ നാശിനി രണ്ടര ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചുവട്ടിലൊഴിക്കുന്നതിനും വണ്ട് തടി തുരക്കുന്ന മരങ്ങള്‍ക്ക് ചുവട്ടില്‍ ഇമിഡാക്ലൊപ്രിഡ് ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഒഴിക്കുന്നതിനും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."