HOME
DETAILS
MAL
പ്രളയബാധിതര്‍ക്കുള്ള ധനസഹായം അപര്യാപ്തം: മുസ്ലിം ലീഗ്
backup
September 05 2018 | 05:09 AM
ബാലുശ്ശേരി: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം അപര്യാപ്തമാണെന്നും തുക വര്‍ധിപ്പിച്ച് അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി നാസര്‍ എസ്റ്റേറ്റ്മുക്ക് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി ബഷീര്‍ എസ്റ്റേറ്റ്മുക്ക് അധ്യക്ഷനായി. വി.കെ.സി ഉമര്‍ മൗലവി, സമദ് പൂനത്ത്, സി.പി ബഷീര്‍ മാസ്റ്റര്‍, സി.കെ ബദറുദ്ദീന്‍ ഹാജി, സലാം മാസ്റ്റര്‍ കായണ്ണ, കെ. പോക്കര്‍കുട്ടി മാസ്റ്റര്‍, ഷാനവാസ് കുറുമ്പൊയില്‍, കെ. അഹമ്മദ്കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."