HOME
DETAILS
MAL
ഇന്ത്യയില്‍ ആദ്യം; നഷ്ടപ്പെട്ട ജനന സര്‍ട്ടിഫിക്കറ്റ് ഡ്രോണ്‍ വഴി തിരിച്ചുനല്‍കി
backup
September 05 2018 | 06:09 AM
പൊന്നാനി: പ്രളയത്തില്‍ നഷ്ടപ്പെട്ട ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഡ്രോണ്‍ വഴി തിരികെ നല്കി ഇന്ത്യക്ക് മാതൃകയാവുകയാണ് പൊന്നാനി നഗരസഭ. ഇന്ത്യയില്‍ ഇതാദ്യമായാണ് നഷ്ടപ്പെട്ട ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷകന് ഡ്രോണ്‍ വഴി തിരികെ നല്‍കുന്നത്. പ്രളയത്തില്‍ പൊന്നാനി നഗരസഭാ പരിധിയില്‍ ജനന സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരുടേതാണ് ഇത്തരത്തില്‍ വീണ്ടെടുക്കുന്നത്.
അനീഷ മുത്തു ദമ്പതികളുടെ മകളായ ഷിഫയുടെ ജനന സര്‍ട്ടിഫിക്കറ്റാണ് അവര്‍ താമസിക്കുന്ന ചമ്രവട്ടത്തെ ദുരിതാശ്വാസ ക്യാംപില്‍ ഡ്രോണ്‍ വഴി എത്തിച്ചുനല്‍കിയത്. പ്രളയത്തിലെ മുഴുവന്‍ നഷ്ടങ്ങളും ഡ്രോണ്‍ വഴിയാണ് പൊന്നാനിയില്‍ തിട്ടപ്പെടുത്തിയത്. ഈ രീതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."