അബ്ദുസ്സലാമിന്റെ വിയോഗത്തിലൂടെ നഷ്ടമായത് നിസ്വാര്‍ഥ പ്രവര്‍ത്തകനെ
തേഞ്ഞിപ്പലം: പണിക്കോട്ടുംപടി കുട്ടശ്ശേരി കരണമാട് അബ്ദുസ്സലാമിന്റെ (30) വിയോഗത്തിലൂടെ നിസ്വാര്‍ഥ ദീനീപ്രവര്‍ത്തകനെയാണ് നാടിനു നഷ്ടമായത്.
ജീവിതത്തിന്റെ സിംഹഭാഗവും സമസ്തക്കും എസ്.കെ.എസ്.എസ്.എഫിനും വേണ്ടി സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു സലാം.
പണിക്കോട്ടുംപടിയിലെ ദീനീ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സലാമിന്റെ പങ്കുണ്ടായിരുന്നു. ഖുര്‍ആന്‍ ക്ലാസുകള്‍, സ്വലാത്ത് മജ്‌ലിസുകള്‍, ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കു വേണ്ടിയും സലാം തന്റെ സമയം മാറ്റിവെച്ചിരുന്നു. കുറച്ച് കാലത്തെ ഗള്‍ഫ് ജീവിതത്തില്‍ പോലും സംഘടനാ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത് സലാമായിരുന്നു. രോഗിയായി ചികിത്സ നടത്തുമ്പോഴും ഫോണ്‍ വഴിയും വാട്‌സാപ്പ് വഴിയും സംഘടനാ ശാക്തീകരണ പ്രവര്‍ത്തനം നടത്തിയിരുന്നു. ജീവിതത്തിന്റെ വിശുദ്ധി പോലെ ശഅബാനിലെ വെള്ളിയാഴ്ചയില്‍ യാത്രയാവാനുള്ള ഭാഗ്യം സലാമിനുണ്ടായത് ഈ നന്മക്കുള്ള പ്രതിഫലമാണ്.
ജനാസ നമസ്‌ക്കാരത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമദ് കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കി. പടിക്കല്‍ മദ്‌റസയില്‍ അനുസ്മരണയോഗം നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."