റോഡ് നിര്‍മാണത്തിനുള്ള കരിങ്കല്ല് ടവര്‍ നിര്‍മാണത്തിന് കൊണ്ടുപോയതായി പരാതി
പള്ളിക്കല്‍: റോഡ് നിര്‍മ്മാണത്തിനുള്ള കരിങ്കല്ലുകള്‍ സ്വകാര്യ ടവര്‍ നിര്‍മ്മാണ കമ്പനിക്ക് വേണ്ടി കടത്തി കൊണ്ട് പോയതായി പരാതി. സംഭവം അധികൃതരുടെ അറിവോടെയെന്ന് നാട്ടുകാര്‍. ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡിലെ കുന്നത്ത് പറമ്പ് - മാതാംകുളം റോഡില്‍ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്തുന്നതിനായി നേരത്തെ റോഡിന്റെ ഇരുവശങ്ങളിലായി പാകിയ കരിങ്കല്‍ ബോളറുകള്‍ ഇളക്കി മാറ്റി പ്രദേശത്ത് കൂട്ടിയിട്ടിരുന്നു.
ഈ കരിങ്കല്ലുകള്‍ 5-ാം വാര്‍ഡിലെ സ്വകാര്യ മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനായി അനധികൃതമായി ടിപ്പര്‍ ലോറിയില്‍ കടത്തി കൊണ്ട് പോയത് സംഭവം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ പൊലിസില്‍ വിവരം അറിയിക്കുകയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുകയുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് രേഖകള്‍ ഇല്ലാതെ പൊതുമുതല്‍ കടത്തികൊണ്ട് കൊണ്ട് പോകുന്നത് തടഞ്ഞു.
ജെസിബി ഉപയോഗിച്ച് കയറ്റി കൊണ്ട് പോകുന്നത് ശ്രദ്ദയില്‍ പെട്ട നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാര്‍ എത്തും മുന്‍പേ രണ്ടിലധികം ലോഡുകള്‍ കടത്തിയതായി നാട്ടുകാര്‍ പറഞ്ഞു.
പൊതു മുതല്‍ അനധികൃതമായി കടത്തി കൊണ്ട് പോകുന്നതിന് ഒത്താശ ചെയ്തു കൊടുത്തു ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."