പ്രളയക്കെടുതി: മഞ്ചേരിയില്‍ പ്രത്യേക യോഗം ചേര്‍ന്നു
മഞ്ചേരി: മഴക്കെടുതിയില്‍ ഉണ്ടായ നഷ്ടങ്ങള്‍ അവലോകനം ചെയ്യുന്നതിനും നഷ്ടപരിഹാരം വേഗത്തിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി മഞ്ചേരിയില്‍ അഡ്വ.എം.ഉമ്മര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. ജനപ്രതിനിധികളുടെയും വിവിധ വകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും യോഗമാണ് എം.എല്‍.എ വിളിച്ചു ചേര്‍ത്തത്. പ്രളയം മൂലം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ നഷ്ടങ്ങള്‍ യോഗം വിലയിരുത്തി. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് വളരെ വേഗത്തില്‍ നഷ്ടപരിഹാര തുക ലഭ്യമാക്കാനാവശ്യമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകളുടെ അറ്റകുറ്റ പ്രവൃത്തി നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിലേക്ക് നിര്‍ദേശം സമര്‍പ്പിക്കും.
മഞ്ചേരി ചെരണിയിലെ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായി. മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, തൃക്കലങ്ങോട്, എടപ്പറ്റ, കീഴാറ്റൂര്‍, പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.എം കോയ മാസ്റ്റര്‍, ചാലില്‍ ഫാതിമ, എം.പ്രസീത, എന്‍.ടി അജിത ടീച്ചര്‍, നഗരസഭാ സ്ഥിരം സമിതിയധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലി, ഏറനാട് തഹസില്‍ദാര്‍ പി.സുരേഷ്, റവന്യൂ, പൊതുമരാമത്ത്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, കൃഷി ഓഫീസര്‍, മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."