HOME
DETAILS
MAL
ഉംറക്കെത്തിയ മലയാളി തീര്‍ത്ഥാടക ജിദ്ദയില്‍ മരിച്ചു
backup
May 13 2019 | 12:05 PM
റിയാദ്: ഉംറ നിര്‍വഹിച്ച ശേഷം ഇന്നലെ നാട്ടിലേക്കു മടങ്ങാനിരുന്ന തീര്‍ഥാടക ജിദ്ദയില്‍ മരിച്ചു. പെരുമ്പാവൂര്‍ തണ്ടേക്കാട് പോഞ്ഞാശ്ശേരി വടക്കന്‍ വീട്ടില്‍ പരേതനായ സെയ്താലിയുടെ ഭാര്യ പാത്തുമ്മയാണ് (72) മരിച്ചത്. ഉംറയും മദീനാ സന്ദര്‍ശനവും പൂര്‍ത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലേക്കു മടങ്ങനിരിക്കെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൂടെയുള്ളവര്‍ നാട്ടിലേക്കു മടങ്ങി.
രോഗം ബേധപ്പെട്ടതിനെ തുടര്‍ന്നു ശേഷം ഇന്നലെ നാട്ടിലേക്കു പോകാനിരിക്കെയാണ് മരണം.
മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇവിടെ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിയമ സഹായത്തിന് ജിദ്ദ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. മക്കള്‍: സഫിയ, റംല, സിദ്ദീഖ്. മരുമക്കള്‍: ഷാജഹാന്, അലിക്കുഞ്ഞ്, ഷൈമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."