HOME
DETAILS

ഇറാഖിനെതിരേ യുദ്ധം: പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ 28ന്

  
backup
September 25 2020 | 18:09 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%96%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

കൊച്ചി: സൗഹൃദ രാഷ്ട്രത്തിനെതിരേ യുദ്ധം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ സുബ്ഹാനി ഹാജ മൊയ്തീന്‍ (34) കുറ്റക്കാരനാണെന്ന് കോടതി. എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി പി.കൃഷ്ണകുമാറാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ 28നു വിധിക്കും. ഐ.എസുമായി ചേര്‍ന്ന് ഇറാഖിനെതിരേ യുദ്ധം നടത്തിയെന്നാണ് കേസ്.
ഇന്ത്യന്‍ ശിക്ഷാ നിയമം 125 പ്രകാരം ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യന്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്യുക, യു.എ.പി.എ വകുപ്പ് 20 അനുസരിച്ചു ഭീകര സംഘടനയില്‍ അംഗമാകുക, വകുപ്പ് 38 അനുസരിച്ചു ഭീകര സംഘടനയില്‍ അംഗമാകാനായി പരിശ്രമിക്കുക, വകുപ്പ് 39 അനുസരിച്ച് ഭീകരസംഘടനയെ പിന്തുണയ്ക്കുക, അവരോടു സഹകരിക്കുക, ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 120 ബി പ്രകാരമുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ കോടതി കണ്ടെത്തിയത്. അതേസമയം തന്റെ പ്രായവും കുടുംബത്തിന്റ അവസ്ഥയും ശിക്ഷ വിധിക്കുമ്പോള്‍ പരിഗണിക്കണമെന്ന് സുബ്്ഹാനി കോടതിയോട് ആവശ്യപ്പെട്ടു. താന്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല, സമാധാനത്തിലാണ് വിശ്വാസം. ഒരു രാജ്യത്തിനെതിരേയും യുദ്ധം ചെയ്തിട്ടില്ല. കോടതിയുടെ വിധി അംഗീകരിക്കാന്‍ തയാറാണ്. എന്നാല്‍ അന്തിമ വിധി സര്‍വശക്തനായ ദൈവത്തിന്റെതാണെന്നും സുബ്ഹാനി പറഞ്ഞു. 2015 ല്‍ തുര്‍ക്കി വഴി ഇറാഖിലേക്കു കടന്ന സുബ്ഹാനി ഐ.എസില്‍ ചേര്‍ന്ന് ആയുധ പരിശീലനം നേടിയ ശേഷമാണ് മൊസൂളിനടുത്തുള്ള യുദ്ധഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം എത്തിയതെന്നാണ് എന്‍.ഐ.എ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  4 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago