യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചവരെ പൊലിസ് സംരക്ഷിക്കുന്നതായി പരാതി
തൃശൂര്‍: രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തവര്‍ക്കെതിരേ പരാതി നല്‍കിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലിസ് സ്വീകരിക്കുന്നതെന്ന് കണ്ടാണശ്ശേരി മച്ചിങ്ങല്‍ ജ്യോതിപ്രകാശിന്റെ ഭാര്യ ബിനിത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ മാസം 31ന് രാത്രി ഏഴിനാണ് സംഭവമുണ്ടായത്. വിഷയത്തില്‍ ഗുരുവായൂര്‍ കണ്ടാണശ്ശേരി പൊലിസിനെതിരേ മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമ്മിഷന് തുടങ്ങിയവര്‍ക്കു പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
സ്വത്തുസംബന്ധമായ കേസുമായി ബന്ധപ്പെട്ട് ജ്യോതിപ്രകാശിന്റെ ജ്യേഷ്ഠന് മച്ചിങ്ങല്‍ സുഗതനാണു ഗുണ്ടകളുമായെത്തി ആക്രമണം നടത്തിയത്. പൂര്‍വികമായി ലഭിച്ച ഭൂമിയിലേക്കുള്ള വഴി സുഗതന് ബലമായി അടച്ചുകെട്ടിയതിനെതിരേ കേസ് നിലവിലുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റ് ചാവക്കാട് താലൂക്ക് ആശുപത്രിയിലായിരുന്ന സമയത്ത് ഗുരുവായൂര്‍ പൊലിസില്‍ വിവരം നല്‍കിയെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) പ്രസിഡന്റ് ടി.കെ വാസു പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബിനിതയുടെ ഭര്‍ത്താവ് ജ്യോതിപ്രകാശ്, വിന്‍സന്റ് ചിറയത്ത്, രാമചന്ദ്രന് പേനകം എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."