ഭിന്നശേഷിക്കാരുടെ മാര്‍ച്ചും ധര്‍ണയും
പാലക്കാട്: കേരള വികലാംഗ ക്ഷേമ സംഘടന ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടിന് രാവിലെ 10.30ന് ജില്ലയിലെ ഭിന്നശേഷിക്കാര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി ടി.പി വിനോദ് ശങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക നിയമവും വകുപ്പുമന്ത്രിയെയും നിര്‍ബന്ധമായി നടപ്പിലാക്കുക, ബുദ്ധിവൈകല്യമുള്ളവര്‍ക്ക് ബ്ലോക്കടിസ്ഥാനത്തില്‍ സംരക്ഷണകേന്ദ്രം നടപ്പാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡുതലം മുതല്‍ പാര്‍ലമെന്റു വരെ ഭിന്നശേഷിക്കാര്‍ക്ക് ഭരണസമിതിയിലേക്ക് സീറ്റ് സംവരണം ചെയ്യുക, പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് ബാധകമാക്കുക തുടങ്ങിയ 21 ആവശ്യങ്ങള്‍ അടങ്ങുന്ന അവകാശ പത്രിക കേരള വികലാംഗ ക്ഷേമ സംഘടന സര്‍ക്കാരിന് സമര്‍പ്പിച്ചത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ മാസത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് സമരത്തിന്റെ മുന്നോടിയായിട്ടാണ് എട്ടിന് ജില്ലാമാര്‍ച്ചും ധര്‍ണയും നടത്തുന്നത്.
ധര്‍ണ സംസ്ഥാന പ്രസിഡന്റ് കാദര്‍ നാട്ടിക ഉദ്ഘാടനം ചെയ്യും.
സംഘടനയുടെ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും.
ടി.കെ സൈതലവി, ജയപ്രസാദ് വല്ലപുഴ, വൈശാഖ് മുണ്ടൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."