വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം 16ന്
കൊച്ചി: കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് അസോസിയേഷന് 23ാമത് സംസ്ഥാന സമ്മേളനം 16ന് കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒന്‍പതിന് പ്രൊഫ. കെ.വി തോമസ് എം.പി ഉദ്ഘാടനം ചെയ്യും. പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കക, സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍കാരെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കും.
ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ആര്.ജനാര്ദനന് നായര്‍ അധ്യക്ഷനാകും. ഉച്ചയ്ക്ക് 2.30ന് സുഹൃദ് സമ്മേളനം നടക്കും. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി. എസ് ശിവശങ്കരന് അധ്യക്ഷനാകും. ടി.ജി രാജശേഖരന്, പി.വി ദാസപ്പന്, ടി.ജി മോഹനന്, ടി.ജി രഘുവരന്, വി. ബാലകൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."