HOME
DETAILS
MAL
കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ നേതാവിനെ ബലമായി മോചിപ്പിച്ചു
backup
September 05 2018 | 07:09 AM
കേളകം: പൊലിസ് കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ നേതാവിനെ സ്റ്റേഷനില്‍ നിന്നും ബലമായി മോചിപ്പിച്ച സംഭവത്തില്‍ 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
ഇന്നലെ രാവിലെയാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി അംഗം ജോയലിനെ ഇരിട്ടി ഡി.വൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം കേളകം പൊലിസ് കസ്റ്റഡിയിലെടുത്തത്. അമ്പായത്തോട് ക്ഷീരസംഘം തെരഞ്ഞെടുപ്പ് നടന്ന ദിവസം കൊട്ടിയൂര്‍ പഞ്ചായത്ത് അംഗം എടമന രാമനെ റോഡില്‍ മര്‍ദിച്ച കേസിലാണ് ജോയലിനെ കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗമായ രാമന് പട്ടികവര്‍ഗത്തില്‍ പെട്ടയാളാണ്. അമ്പായത്തോട് സ്കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ സേവനം ചെയ്യുകയായിരുന്ന രാമനെ ക്യാംപിലേക്ക് ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോകുംവഴി അക്രമിച്ചെന്നാണ് പരാതി.
കേസില്‍ പ്രതികളെ അന്വേഷിക്കുന്നതിനിടെയാണ് ജോയിലിനെ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."