ജില്ലയിലെ കരിങ്കല്‍ ക്വാറി നിരോധനം പിന്‍വലിച്ചു
കണ്ണൂര്‍: കാലവര്‍ഷത്തിന്റെ രൂക്ഷതയ്ക്ക് കുറവുള്ളതിനാല്‍ ജില്ലയിലെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം ഇന്നലെ മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി പിന്‍വലിച്ച് കലക്ടര്‍ ഉത്തരവായി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനിലെ നിബന്ധന പ്രകാരം തുടര്‍ച്ചയായി 48 മണിക്കൂര്‍ ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. തുടര്‍ന്ന് 24 മണിക്കൂര്‍ പൂര്‍ണമായി മഴരഹിതമായ സാഹചര്യമുണ്ടെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രം ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാവുന്നതാണ്. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിരോധിച്ചത്. ചെങ്കല്‍ ക്വാറികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഓഗസ്റ്റ് 30ന് പിന്‍വലിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."