പെണ്‍കെണി: ദൃശ്യങ്ങള്‍ പകര്‍ത്തിയ കാമറയും ലാപ്‌ടോപ്പും കണ്ടെത്തി
തളിപ്പറമ്പ്: പെണ്‍കെണി കേസില്‍ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തിയ കാമറയും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തളിപ്പറമ്പ് പൊലിസ് കണ്ടെത്തി. തലശേരി എന്‍.ടി.ടി.എഫിലെ വിദ്യാര്‍ഥിയും കേസിലെ പ്രതിയുമായ അമല്‍ദേവ് വാടകക്ക് താമസിക്കുന്ന തലശേരി കൊടുവള്ളിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍, ഇന്‍സ്‌പെക്ടര്‍ കെ.ജെ വിനോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെടുത്തത്. ലാപ്‌ടോപ്പ് പരിശോധിച്ചതില്‍ പരാതിക്കാരുടേത് ഉള്‍പ്പെടെ നിരവധി പേരുടെ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ചതിന്റെ വീഡിയോ ഉള്ളതായി വ്യക്തമായിട്ടുണ്ട്. സമര്‍ത്ഥമായി ഒരുക്കിയ മുറിയില്‍ രഹസ്യമായി സ്ഥാപിച്ച കാമറകളും മൈക്കുകളും ഉപയോഗിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നായി വീഡിയോ ചിത്രീകരിച്ചതായി പൊലിസ് പറഞ്ഞു. തിങ്കളാഴ്ച അമല്‍ദേവിനേയും മറ്റൊരുപ്രതി ഇര്‍ഷാദിനേയും പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീഡിയോയും ലാപ്‌ടോപ്പും ഉള്‍പ്പെടെ കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."