HOME
DETAILS

റോഡില്‍ ട്രാക്ടറുകള്‍; റെയില്‍പ്പാളത്തില്‍ സമരപ്പന്തല്‍!

  
backup
September 26 2020 | 07:09 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1

ചണ്ഡിഗഢ്: ബിഹാറിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിരിക്കേ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പി ഘടകകക്ഷികള്‍ക്കും നെഞ്ചിടിപ്പേറ്റി കര്‍ഷകപ്രതിഷേധം വ്യാപിക്കുന്നു. ലോക്‌സഭയിലും രാജ്യസഭയിലും വിവാദ രീതിയില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പ്രാദേശിക ബന്ദ് അടക്കമുള്ള സമരങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. കര്‍ഷകര്‍ക്കു പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളുമെത്തിയതോടെ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. പഞ്ചാബിലും ഹരിയാനയിലും സംസ്ഥാന ബന്ദിന്റെ പ്രതീതിയായിരുന്നു.
ഇവിടങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടറുകളുമായി റോഡിലിറങ്ങി. പലയിടത്തും ദേശീയപതയില്‍ ട്രാക്ടറുകള്‍ പാര്‍ക്കുചെയ്ത് കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. പഞ്ചാബില്‍ രണ്ടു ദിവസമായി ട്രെയിന്‍ തടയല്‍ സമരം നടക്കുകയാണ്. ഇത് ഇന്നും തുടരും. ഇവിടെ റെയില്‍പാളങ്ങളില്‍ താല്‍ക്കാലിക സമരപ്പന്തലുകള്‍ കെട്ടിയാണ് കര്‍ഷകരുടെ പ്രതിഷേധം. ഇതോടെ, ട്രെയിന്‍ സര്‍വിസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം ഹരിയാനയില്‍ ചില പ്രദേശങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധത്തിലേക്ക് ഇരച്ചുകയറിയ ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കുകയും ഇരു വിഭാഗവും ഏറ്റുമുട്ടുകയും ചെയ്തു.
ദിവസങ്ങളായി ശക്തമായ പ്രക്ഷോഭം നടക്കുന്ന പഞ്ചാബിനും ഹരിയാനയ്ക്കും പുറമേ ഉത്തര്‍പ്രദേശ്, ബിഹാര്‍, കര്‍ണാടക, ഡല്‍ഹി, ബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും ഇന്നലെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടന്നു. പലയിടത്തും റോഡ് ഉപരോധിച്ച കര്‍ഷകരെ അറസ്റ്റ് ചെയ്തു നീക്കി. കര്‍ഷക പ്രതിഷേധം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിച്ചത് കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
ഘടകകക്ഷികളടക്കം കാര്‍ഷിക ബില്ലുകള്‍ക്കെതിരേ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇവരെ അനുനയിപ്പിക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതോടെ, സമരങ്ങളെ എതിര്‍ത്തും ബില്ലുകളെ പിന്തുണച്ചും ജെ.ജെ.പിയും കഴിഞ്ഞ ദിവസത്തെ നിലപാടില്‍നിന്നു മലക്കംമറിഞ്ഞ് ജെ.ഡി.യു നേതാവ് നിതീഷ്‌കുമാറും രംഗത്തെത്തി.
അതേസമയം, കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു പുറമേ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലും വരുംദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ഡി.എം.കെ, എ.എ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ഇടതു കക്ഷികള്‍ തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സമാന നിലപാടുള്ള പാര്‍ട്ടികള്‍ സംയുക്തമായി പ്രക്ഷോഭം നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ബിഹാറില്‍ അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ വന്‍തോതില്‍ പ്രചാരണം നടത്താനാണ് പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം. ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന മധ്യപ്രദേശിലും പ്രതിപക്ഷം വലിയ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  11 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  11 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  12 days ago
No Image

കൊല്ലംചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  12 days ago
No Image

തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

National
  •  12 days ago