HOME
DETAILS

അതെ, ചൈന ലോകത്തിന്റെ മുതലാളി തന്നെ

  
backup
July 23 2016 | 18:07 PM

%e0%b4%85%e0%b4%a4%e0%b5%86-%e0%b4%9a%e0%b5%88%e0%b4%a8-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2

'പ്രിയ ചൈന, താങ്കള്‍ ലോകതിന്റെ സി.ഇ.ഒ ആണോ' എന്ന തലക്കെട്ടില്‍ ഒരു ലേഖനം കണ്ടു. അതെ ചൈന ലോകത്തിന്റെ മുതലാളി തന്നെ. സര്‍വ കണക്കുകളിലും ലോകത്തെ ഞെട്ടിച്ച് കൊണ്ട് ചൈന മുന്നേറിക്കൊണ്ടിരിക്കുകയാണു. ഇന്ന് ലോക സാമ്പത്തിക രംഗത്തിന്റെ കപ്പിത്താന്‍ ചൈന തന്നെയാണ് എന്നത് വസ്തുതയാണ്. ചൈനക്ക് ഇന്ത്യയോടു അസൂയപ്പെടാന്‍ ഒന്നുമില്ല. നമ്മളത്രയും താഴെയാണെന്നോര്‍ക്കുക. സി.എന്‍.ജി വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടേത് എടുത്ത് ചാട്ടമായതാണു കാരണം.

ചൈന ഉല്‍പന്നങ്ങളെ ലേകഖന്‍ ചോദ്യം ചെയ്യുന്നത് കണ്ടു. ഇതേ ഇന്ത്യയില്‍ കിട്ടുന്ന 'ആപ്പിള്‍' 'സാംസ ങ്' ഫോണുകളും കംപ്യൂട്ടറുകളും ഇതര ഇലക്ട്രോണിക് ബ്രാന്റുകളും എവിടെയാണു ഉല്‍പാദിപ്പിച്ചതെന്ന് നോക്കുന്നത് നന്നാകും. കേരളത്തില്‍ കുടില്‍ വ്യവസായമായി പപ്പടവും അച്ചാറും ഉണ്ടാക്കുമ്പോള്‍  അവര്‍ മൊബൈല്‍ ഫോണുകളുണ്ടാക്കുകയാണ്. അപ്പോഴും മലയാളി മറ്റുള്ളവരെ കുറ്റം പറഞ്ഞു ആസ്വദിക്കുന്നു. അവരുടെ കുടിലുകളാണു ലോകത്തിന്റെ സാമ്പത്തിക നില നിയന്ത്രിക്കപ്പെടുന്നത്. ഇവിടം കുടിലുകളില്‍ പശുമാംസത്തിന്റെ പേരില്‍ മനുഷ്യശവങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. മതം നോക്കി ജോലി നല്‍കിക്കൊണ്ട് കമ്പനികള്‍ മാതൃകയാവുന്നു.

ഇരുമ്പ് ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ബ്രിട്ടനും അമേരിക്കയും നിരന്തരം അവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു ചൈനയോട്. കുത്തകകള്‍ തകരുന്നുവത്രെ. 100 മെഡല്‍ നേടിയവരുടെ നാല് മെഡല്‍ കുറഞ്ഞുപോയതാണൊ തളര്‍ച്ച? അപ്പോഴും അവര്‍ തന്നെയാണു മുന്‍പില്‍. 130 കോടി ജനങ്ങളുള്ള രാജ്യത്തിനു 10 മെഡല്‍ ഒറ്റയ്ക്ക് നേടാന്‍ പറ്റാത്തപ്പോയാണു ഈ വീമ്പ് എന്നോര്‍ക്കണം.

അഴിമതിയും അശക്തരായ ഭരണകൂടവും  അവസാനിക്കുന്ന കാലം വരെ തുടരണം ചൈനയുടെ ഈ നിലപാട്. ഇതൊരു പാഠം പഠിപ്പിക്കലാണു എന്നോര്‍മയിലുണ്ടാവട്ടെ ഇന്ത്യയ്ക്ക്. സമാധാനമില്ലാത്ത രാജ്യമെന്നും അക്രമികളുടെ രാജ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോഴും വിളിച്ച് പറയണം 'ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുകയാണു' എന്ന്. ആദ്യം ആത്മവിചാരണ നടത്തുക;എന്നിട്ടാവാം കുറ്റം പറച്ചില്‍

തഖ്‌യുദ്ദീന്‍ കൊടുവള്ളി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago