റെയില്‍പാളത്തില്‍ വിള്ളല്‍; പ്രദേശവാസിയുടെ ഇടപെടല്‍ ദുരന്തം ഒഴിവാക്കി
വല്ലപ്പുഴ: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ ലൈനില്‍ വാടനാംകുറുശ്ശിക്കും വല്ലപ്പുഴക്കും ഇടയില്‍ നാലുമൂലക്കടുത്ത് റെയിലില്‍ വിള്ളല്‍. പ്രദേശവാസിയുടെ ഇടപെടലിനെ തുടര്‍ന്ന് ദുരന്തം ഒഴിവായി. ഇന്നലെ കാലത്ത് രാജ്യ റാണി എക്സ്പ്രസ്സ് കടന്ന് പോയതിന് ശേഷമാണ് റെയിലിലെ വിള്ളല്‍ റയില്‍വേ ലൈനിനടുത്ത് താമസിക്കുന്ന നിര്‍മാണ തൊഴിലാളി തെച്ചിക്കാട്ടില് ശങ്കരന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തി ലൈന്‍ ബലപ്പെടത്തിയതിനുശേഷം ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ശങ്കരന്റെ സമയോജിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.
മാസങ്ങള്‍ക്ക് മുന്‍പ് ഇതിനു മീറ്ററുകള്‍ക്കപ്പുറത്ത് റെയില്‍ വിണ്ടു കീറുകയും മാന്നന്നൂര്‍ തങ്കമ്മ എന്ന സ്ത്രീ കണ്ടതിനെ തുടര്‍ന്ന് ഗേറ്റ് മാനെ വിവരമറിയിക്കുകയും മിനിട്ടുകള്‍ക്കകം അത് കടന്ന് പോകേണ്ട ട്രയിന്‍ തടഞ്ഞു നിര്‍ത്തി വന്‍ ദുരന്തം ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ ലൈനിലെ പാളങ്ങള്‍ കാലപ്പഴക്കം ചെന്ന് ദുര് ബലപ്പെട്ടതാണെന്ന ആരോപണം നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്. ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഈകാര്യത്തില്‍ ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."