പ്രളയക്കെടുതിയില്‍പ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ മനസൊരുമിക്കുന്നു
കാസര്‍കോട്: പ്രളയബാധിത മേഖലയിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി മാതൃകയാവുകയാണ് ജൂനിയര്‍ റെഡ്‌ക്രോസ്. ജില്ലയിലെ ജെ.ആര്‍.സി കൗണ്‍സിലര്‍മാരുടെയും കേഡറ്റുകളുടെയും സഹകരണത്തോടെ അന്‍പതോളം വിദ്യാലയങ്ങളില്‍ നിന്നായി രണ്ടുലക്ഷത്തോളം രൂപയുടെ പഠനോപകരണങ്ങള്‍ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിനു വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ കൈമാറി. ജെ.ആര്‍.സി ജില്ലാ കോഡിനേറ്റര്‍ കെ. അനില്‍ കുമാര്‍ നേതൃത്വം നല്‍കി. ബാഗ്,നോട്ടു ബുക്ക്, കുട, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ്‌ബോക്‌സ്,വാട്ടര്‍ ബോട്ടില്‍,സ്‌കെയില്‍, റബര്‍ തുടങ്ങി കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ സാധനങ്ങളാണ് വിതരണം ചെയ്തത്. റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി എം. വിനോദ്, ചെയര്‍മാന്‍ എച്ച്.എസ് ഭട്ട്, ട്രഷറര്‍ സുരേഷ്, സെമീര്‍ തെക്കില്‍, ജ്യോതി, നാരായണന്‍കുട്ടി, കണ്ണന്‍മാഷ് തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ വിദ്യാലയങ്ങളിലെ കൗണ്‍സിലര്‍മാരും കുട്ടികളും സംബന്ധിച്ചു.
തൃക്കരിപ്പൂര്‍: ചരമ അടിയന്തിരത്തിന്റെ സദ്യ ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി കുടുംബം മാതൃകയായി. എടാട്ടുമ്മലിലെ കലിയാന്തില്‍ ചന്തന്‍ കുഞ്ഞിയുടെ പന്ത്രണ്ടാം ചരമദിന അടിയന്തിര സദ്യ ഒഴിവാക്കി കുടുംബാംഗങ്ങള്‍ 25000 രൂപ ലൈബ്രറി കൗണ്‍സില്‍ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയായിരുന്നു. കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍ തുക ഏറ്റുവാങ്ങി. ചന്തന്‍ കുഞ്ഞിയുടെ ഭാര്യ പി.വി ലക്ഷ്മി, മക്കളായ ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.വി ദിനേശന്‍, സരോജിനി, തമ്പായി, സാവിത്രി, നളിനി, രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വാസു ചോറോട്, താലൂക്ക് സെക്രട്ടറി ടി. രാജന്‍, പ്രസിഡന്റ് പി. വേണുഗോപാലന്‍, നേതൃസമിതി കണ്‍വീനര്‍ വി.കെ രതീശന്‍, ജോയിന്റ് കണ്‍വീനര്‍ കെ.വി കൃഷ്ണപ്രസാദ്, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വി ബാലകൃഷ്ണന്‍, വി.കെ.സി സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് സി. നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട്: പടന്നക്കാട് താമസിക്കുന്ന പ്രവാസിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബാലന്‍ പയ്യന്നൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ഡിഫന്‍സ് സര്‍വിസ്‌പെന്‍ഷനായ 10000 രൂപ മന്ത്രി ഇ. ചന്ദ്രശേഖരനു കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പ്രതീക്ഷാ ബേളൂര്‍ യു.എ.ഇ കമ്മിറ്റിയുടെ ഒരു ലക്ഷം രൂപയുടെ ചെക്ക് കലക്ടര്‍ ഡി. സജിത്ത് ബാബുവിനു സെക്രട്ടറി ശ്രീജിത്ത്, മെമ്പര്‍മാരായ അശോകന്‍, ഇ.എന്‍ മോഹനന്‍, ബി.എം മോഹനന്‍, ശ്രീജിത്ത്, സന്തോഷ് കുഞ്ഞിക്കൊച്ചി എന്നിവര്‍ ഏല്‍പിച്ചു .
ഡി.വൈ.എഫ്.ഐ മുത്തപ്പനാര്‍കാവ് യൂനിറ്റ് ഓണാഘോഷ പരിപാടിക്കായി സ്വരൂപിച്ച തുക പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ നിശാന്ത് ഏറ്റുവാങ്ങി. കെ. ശരത്ത് അധ്യക്ഷനായി. പ്രിയേഷ് കാഞ്ഞങ്ങാട്, വിബിന്‍ ബല്ലത്ത്, അനീഷ് കൊവ്വല്‍സ്റ്റോര്‍, കെ. ശബരീശന്‍, കെ. അനില്‍, സി. പ്രസാദ്, എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
കനിവ് പ്രവാസി കൊളവയലിന്റെ ഒരു ലക്ഷം രൂപയുടെ ചെക്ക് കനിവ് പ്രസിഡന്റ് സുറൂര്‍ മൊയ്തു ഹാജി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനു കൈമാറി.
കുടുംബശ്രീ ജില്ലാമിഷന്റെ മൂന്നാമത് ബാച്ച് ശുചീകരണ ദൗത്യ സംഘം ആലപ്പുഴയിലേക്ക് പുറപ്പെട്ടു. പ്രളയബാധിത ജില്ലകളായ വയനാടിലും തൃശ്ശൂരിലും ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ എത്തിക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ജില്ലയിലെ 44 അംഗങ്ങളടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചത്.
കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ചടങ്ങില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി. രമേശന്‍, ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, എ.ഡി.എം.സിമാരായ പി. ജോസഫ്, പി. പ്രകാശന്‍, ഡി. ഹരിദാസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ചെയര്‍പേഴ്‌സണ്‍മാര്‍, വൈസ്‌ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."