കായംകുളത്ത് സി.പി.എമ്മില്‍ പൊട്ടിത്തെറി: എം.എല്‍.എയെ 'കൊത്തിക്കീറി സൈബര്‍ സഖാക്കള്‍
കായംകുളം: കായംകുളം എം.എല്‍.എ. യു.പ്രതിഭയെ സൈബര്‍ സഖാക്കള്‍ കൊത്തിക്കീറുന്നു. താലൂക്കാശുപത്രി വികസനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയുടെ പോസ്റ്റിനുതാഴെ കഴിഞ്ഞ ദിവസം സി.പി.എം എം.എല്‍.എ കമന്റിട്ടിരുന്നു. ഇതേചൊല്ലി സി.പി.എമ്മില്‍ നിന്നുതന്നെ പരാതിയും ഉയര്‍ന്നു. മന്ത്രിതന്നെ ഇതു തെറ്റായിപ്പോയി എന്നും പറഞ്ഞു. ഇതോടെ യു.ഡി.എഫിലെയും സി.പി.എമ്മിലെയും പ്രവര്‍ത്തകര്‍ കമന്റിട്ടു.
ഇതോടെയാണ് എം.എല്‍.എ. പോസ്റ്റിട്ടത്.
മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനാകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ ആക്രമണം തനിക്ക് മനസിലാക്കാന്‍ കഴിയുമെന്ന് പ്രതിഭ കുറിപ്പിട്ടു. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോള്‍ കുറച്ച് വ്യാജ സഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു.
വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെയുണ്ടെന്ന് മനസിലായി. കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കും. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത് എന്നും പ്രതിഭ പറയുന്നു.
പോസ്റ്റ് ഇങ്ങനെ
കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദോഷപരമായ ഒരു കമന്റ് ഇട്ടതിന് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനാകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ ഗ്യാങ് അറ്റാക്ക് ഒക്കെ മനസിലാക്കാന്‍ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് ടുീൃെോമി ടുശൃശ േല്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്... കൂടുതല്‍ പറയുന്നില്ല. ഇവിടെ നിര്‍ത്തുന്നു.
ഇതാണ് എം.എല്‍.എയുടെ പോസ്റ്റ്.
വിശുദ്ധ എം.എല്‍.എ-അറിയാന്‍ ചുമ്മാകേറി സൈബര്‍ ഗുണ്ടകള്‍ എന്നൊന്നും ചൊറിയേണ്ട....
നിങ്ങളെക്കാള്‍ ഒരു പക്ഷേ സംഘടനാ പ്രവര്‍ത്തനം നടത്തിയവരും ഇവിടെ ഉണ്ടാകും.....
'എല്ലാം എനിക്കുതാഴെയാണ് എന്നു തോന്നുന്നുണ്ടെങ്കില്‍ അതു മാറ്റാനുള്ള മരുന്നും തയ്യാറാക്കും...
'അര്‍ഹതയില്ലാത്തവര്‍ ചില പദവികളില്‍ ഇരുന്നിടത്തെല്ലാം ബാധ്യതയായിട്ടുണ്ട്... ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
അടുത്ത കമന്റ് ഇങ്ങനെ
അതേ എം.എല്‍.എ സാറേ ഞങ്ങള്‍ സൈബര്‍ ഗുണ്ടകള്‍ തന്നെയാണ്.. ഈ പ്രസ്ഥാനത്തെ ആക്രമിക്കാന്‍ വരുന്നവനെ പ്രതിരോധിച്ചതിന്റെ പേരില്‍ ഞങ്ങള്‍ക്ക് കിട്ടിയ അപരനാമം.
എം.എല്‍.എ സാറെ ഈ ഗുണ്ടകള്‍ കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കായംകുളം മണ്ഡലത്തില്‍ നിങ്ങള്‍ക്ക് വേണ്ടിയും ശബ്ദിച്ചിരുന്നു... ഇപ്പൊ അവരോട് പുച്ഛം തോന്നും നിങ്ങള്‍ക്ക്..
നിങ്ങളില്‍ അഭിമാനമായിരുന്നു. നിങ്ങളുടെ നിയമസഭാ പ്രസംഗം കേട്ട് ഒരുപാട് ആവേശം കൊണ്ടിരുന്നു..
ഒരു കാര്യം ഓര്‍മപ്പെടുത്തുന്നു. എം എല്‍ എ ആയാലും മന്ത്രി ആയാലും ആയിരങ്ങള്‍ ചോര കൊടുത്ത ഈ പ്രസ്ഥാനത്തെ കരിവാരി തേച്ചാല്‍ അത് കയ്യും കെട്ടി നോക്കിയിരിക്കാന്‍ നിങ്ങള്‍ പറഞ്ഞ ആ ഗുണ്ടകള്‍ തയ്യാറല്ല കേട്ടോ..
പുച്ഛം തോന്നുന്നു നിങ്ങളോട് സ്വന്തം നിലപാട് പറയാന്‍ പോലും ലിപ്‌സ്റ്റിക്ക് പുരട്ടിയ ഫോട്ടോ ഇടേണ്ട ഗതികേട് നോക്കൂ... എം എല്‍ എയുടെ പോസ്റ്റിന് താഴെ കമന്റുകള്‍ ഉള്ളത് കൂടുതലും യുവ സഖാക്കളുടേതാണ്.
4 മണിക്കൂര്‍ കൊണ്ട് എം.എല്‍.എ ഇട്ട പോസ്റ്റിന് 7600 ലൈക്കും 2200 കമന്റും 1200 ഷെയറും ആണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."