HOME
DETAILS
MAL
ആര്.എസ്.എസിനെതിരേ ആഞ്ഞടിച്ച് ഇമ്രാന്ഖാന്
backup
September 27 2020 | 01:09 AM
ന്യൂയോര്‍ക്ക്: യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ ഇന്ത്യക്കെതിരേ കത്തിക്കയറാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് തുണയായത് ആര്.എസ്.എസ് ചരിത്രം. ആര്.എസ്.എസ് പ്രത്യയശാസ്ത്രം പിന്തുടരുന്ന ഇന്ത്യ ഇസ്ലാംപേടി സ്പോണ്സര് ചെയ്യുകയാണ്. നാസികളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടയാളാണ് ആര്.എസ്.എസ് സ്ഥാപകനേതാവ്. നാസികളുടെ വംശീയ ശുദ്ധീകരണവും അപ്രമാദിത്വവും ഇവരും സ്വീകരിച്ചിരിക്കുന്നു. നാസികള്‍ ജൂതന്മാരെ വെറുക്കപ്പെട്ടവരായി കണ്ടപ്പോള്‍ ആര്.എസ്.എസ് മുസ്ലിംകളോടാണത് പ്രകടിപ്പിക്കുന്നത്, ചെറിയ തോതില്‍ ക്രൈസ്തവരോടും. ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്നാണ് അവര്‍ ധരിക്കുന്നത്; മറ്റുള്ളവര്‍ തുല്യത നല്‍കേണ്ട പൗരന്മാരല്ലെന്നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."