ദേശീയപാത വികസനം: ഗതാഗത മന്ത്രാലയം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: 2018 ജനുവരിയില്‍തന്നെ ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ ദേശീയപാത വികസനപദ്ധതികള്‍ രണ്ടാം മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയത് ഉന്നതതല തീരുമാനമായിരുന്നെന്നും നടപടി തിരുത്തുന്നതിന് കേന്ദ്ര ഗതാഗതമന്ത്രാലയത്തില്‍ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ഗതാഗത സെക്രട്ടറി സഞ്ജീവ് രഞ്ജന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമല വര്‍ധന റാവു അറിയിച്ചു.
കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ ദേശീയപാത വികസന പദ്ധതികള്‍ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റിയ നടപടി പിന്‍വലിക്കണമെന്ന കേരളത്തിന്റെ ആവശ്യം ദേശീയപാത അതോറിറ്റിയെയും കേന്ദ്ര ഗതാഗത മന്ത്രാലയത്തെയും ബോധ്യപ്പെടുത്തിയതായും പ്രിന്‍സിപ്പള്‍ സെക്രട്ടറി പറഞ്ഞു. ദേശീയപാത വികസനത്തിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ വളരെയേറെ മുന്നോട്ടുപോയ സാഹചര്യത്തില്‍ മുന്‍ഗണനാക്രമം പുനക്രമീകരിച്ച നടപടി കേരളത്തിലെ ദേശീയപാത വികസനത്തിന് തിരിച്ചടിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."