ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും പുതിയ കെട്ടിടത്തില്‍
തൊടുപുഴ: ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും തൊടുപുഴ വെങ്ങല്ലൂര്‍ സിഗ്‌നല്‍ ജങ്ഷനിലെ വി.ജെ.എം ബില്‍ഡിങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജി ജോഷി ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അംഗം സിസ്റ്റര്‍ ബിജി ജോസ് അധ്യക്ഷയായി.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ടി. പി.പ്രഭാഷ്‌ലാല്‍ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് ജേമോന്‍ ജോണ്‍, ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി. ജി. ഗോപാലകൃഷ്ണന്‍, നഗരസഭാ കൗണ്‍സിലര്‍ കെ. കെ. ഷിംനാസ്, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി .എസ് ബിജു പൂമാലില്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡംഗം അഡ്വ. എച്ച് കൃഷ്ണകുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. സണ്ണി തോമസ്, സിസ്റ്റര്‍ മെല്‍വി എസ്ഡി, ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി. എ. ഷംനാദ്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജ്, ലീഗല്‍ കം പ്രബോഷന്‍ ഓഫീസര്‍ വി വി അനീഷ് എന്നിവര്‍ സംസാരിച്ചു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ വെള്ളി, ശനി ദിവസങ്ങളിലുള്ള സിറ്റിങുകള്‍ ഇനിമുതല്‍ ഇവിടെയാണ് നടക്കുക. ബോര്‍ഡ് ഓഫീസ് മുട്ടം കോടതി സമുച്ചയത്തിലെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഓഫീസില്‍ തുടരും. പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, കോടതി സമുച്ചയം, മുട്ടം പിഒ, തൊടുപുഴ, പിന്‍-685587 എന്നതാണ് വിലാസം.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പുതിയ വിലാസം: ചെയര്‍മാന്‍, ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, വിജെഎം ബില്‍ഡിങ് ഒന്നാം നില, വെങ്ങല്ലൂര്‍ പിഒ, തൊടുപുഴ, ഇടുക്കി, പിന്‍-685608.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."