ദേവികുളം താലൂക്ക് ജനസമ്പര്‍ക്ക പരിപാടി: 68.3 ലക്ഷം രൂപയുടെ ധനസഹായത്തിന് ശുപാര്‍ശ
മൂന്നാര്‍: ദേവികുളം താലൂക്കിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിനായി ലഭിച്ച 473 അപേക്ഷകളില്‍ 68,30,000 രൂപയുടെ ധനസഹായത്തിന് ശുപാര്‍ശ ചെയ്തു.
മൂന്നാര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കറി സ്‌കൂളില്‍ എ.ഡി.എം കെ.കെ.ആര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ താലൂക്കിലെ 38 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നേരത്തെ അനുവദിച്ച 8,97000 രൂപയുടെ ചെക്കുകള്‍ വിതരണം ചെയ്തു.
ജനസമ്പര്‍ക്ക പരിപാടിയിലേക്ക് നേരത്തെ ഓണ്‍ലൈന്‍ ആയി ലഭിച്ച 1722 അപേക്ഷകളില്‍ 1558 അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മറുപടി നല്‍കുന്നതിന് വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി. ജനസമ്പര്‍ക്ക പരിപാടി വേദിയില്‍ 264 അപേക്ഷകള്‍ പുതുതായി ലഭിച്ചു.
അതില്‍ 180 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിനു വേണ്ടിയുള്ളവയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."