ബ്രാഹ്‌മണര്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; ഗുജറാത്തില്‍ ദലിത് അഭിഭാഷകനെ കുത്തിക്കൊന്നു
ന്യൂഡല്‍ഹി: ബ്രാഹ്‌മണര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ദലിത് അഭിഭാഷകനെ കുത്തിക്കൊന്നു. ഗുജറാത്തിലെ കച്ചിലാണ് സംഭവം.
പ്രമുഖ ആക്ടിവിസ്റ്റ് കൂടിയായ ദേവ്ജി മഹേശ്വരി എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്. അഭിഭാഷകരുടെ സംഘടനയിലെ മുതിര്‍ന്ന അംഗനമായ അദ്ദേഹം ആള്‍ ഇന്ത്യാ ബാക്ക്‌വാഡ് ആന്റ് മൈനോരിറ്റി കമ്യൂണിറ്റീസ് എംപ്ലോയീസ് പെഡറേഷന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ബ്രഹ്‌മണ്യത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടതാണ് അദ്ദേഹത്തെ ക്രൂരമായി കൊന്നു കളയാന്‍ കാരണം.
റാവല്‍ എന്നയാളാണ് കൊലനടത്തിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയില്‍ കടനടത്തുകയാണ് കച്ച് സ്വദേശിയായ റാവല്‍. പോസ്റ്റുകള്‍ക്കെതിരെ മഹേശ്വരിക്ക് ഇയാള്‍ പല തവണ മുന്നറിയിപ്പു നല്‍കിയിരുന്നതായി പൊലിസ് പറയുന്നു. പോസ്റ്റുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഒമ്പത് പേരുടെ പേരുകള്‍ മഹേശ്വരിയുടെ ബന്ധുക്കള്‍ പൊലിസിന്‍ കൈമാറിയിട്ടുണ്ട്. ഇവരെയെല്ലാം അറസ്റ്റ് ചെയ്താലേ അദ്ദേഹത്തിന്റെ മൃതദേഹം സ്വീകരിക്കൂ എന്ന നിലപാടിലാണ് ബന്ധുക്കള്‍.
നീതിക്കായി പ്രതിഷേധിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ വീഡിയോ ജിഗ്നേഷ് മേവാനി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
यह है गुजरात के रापर तहसील में हत्या का शिकार बने बामसेफ के एडवोकेट साथी देवजी महेश्वरी की पत्नी का वीडियो। कल से वह आंदोलन पे बैठे है - यह मांग के साथ कि जब तक उनके पति के कातिलों कि गिरफ्तारी नहीं होती तब तक वह अन्न - जल को हाथ नहीं लगायेंगी। @vijayrupanibjp संवेदनशीलता दिखाइए। pic.twitter.com/hQgLDZALli
— Jignesh Mevani (@jigneshmevani80) September 26, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."