പിടിച്ചെടുത്ത കപ്പല്‍ ഉടന്‍ തിരിച്ചുതരണമെന്ന് ഉ. കൊറിയ
പോങ്യാങ്: തങ്ങളുടെ ചരക്കുകപ്പല്‍ യു.എസ് പിടിച്ചെടുത്ത നടപടി നിയമവിരുദ്ധമായ പിടിച്ചുപറിയാണെന്നും ഉടന്‍ തിരിച്ചു തരണമെന്നും ഉത്തര കൊറിയ ആവശ്യപ്പെട്ടു. യു.എന്‍ ഉപരോധം ലംഘിച്ച് കല്‍ക്കരി കയറ്റുമതി നടത്തിയതിനാണ് കഴിഞ്ഞയാഴ്ച ഉത്തര കൊറിയയുടെ വൈസ് ഹോണസ്റ്റ് എന്ന ചരക്കുകപ്പല്‍ പിടിച്ചെടുത്തതെന്നാണ് യു.എസ് നീതിന്യായ മന്ത്രാലയം വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉനും തമ്മില്‍ നടന്ന ഉച്ചകോടിയിലെ കരാറിനു നിരക്കാത്ത നടപടിയാണിതെന്നും ഉ.കൊറിയന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ആരോപിച്ചു.
ഫെബ്രുവരിയില്‍ വിയറ്റ്നാമില്‍ ഇരുനേതാക്കളും തമ്മില്‍ നടന്ന ഉച്ചകോടി പരാജയമായിരുന്നു. ശക്തിയുപയോഗിച്ച് ഉ.കൊറിയയെ നിയന്ത്രിക്കാമെന്നാണ് യു.എസ് കരുതുന്നതെങ്കില്‍ അവര്‍ക്കു തെറ്റി. കപ്പല്‍ പിടിച്ചെടുത്ത നടപടി രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും വക്താവ് കുറ്റപ്പെടുത്തി. ഉ. കൊറിയ ഹ്രസ്വദൂര മിസൈല്‍ പരീക്ഷണം നടത്തിയ ഉടനെയായിരുന്നു യു.എസ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."