ഉത്സവവും ഉപനിഷത് സമീക്ഷായജ്ഞവും
കോട്ടയം: ആദിത്യപുരം സൂര്യദേവക്ഷേത്രത്തില്‍ കാലടി ഉത്സവവും ഉപനിഷത് സമീക്ഷായജ്ഞവും 11 മുതല്‍ 14 വരെ നടക്കും. തൈത്തിരീയ ഉപനിഷത്തിനെ അധികരിച്ചുള്ള ഉപനിഷത് സമീക്ഷായജ്ഞം ഇത്തവണത്തെ പ്രത്യേകതയാണ്. ഡോ. ഇ.എന്‍. ഈശ്വരന്‍ നമ്പൂതിരിയാണു യജഞാചര്യന്‍. 11നു രാത്രി ഏഴിനു വാസുദേവ ബ്രഹ്മാനനദ് തീര്‍ഥസ്വാമിയാര്‍ ഭദ്രദീപം തെളിയ്ക്കും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. രാത്രി 8.30നു ശാസ്ത്രീയനൃത്തം.
തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സുകൃതഹോമം ഉപനിഷത് സമീക്ഷായജ്ഞം എന്നിവ 12നു തുടക്കമാകും. രാവിലെ ഏഴിനു സുകൃതഹോമം, 8.30നു ഉപനിഷത് സമീക്ഷായജ്ഞവും ആരംഭിക്കും. ദിവസവും രാവിലെ ഏഴു മുതല്‍ 11 വരെയാണു സുകൃതഹോമം, എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ 11 വരെയും വൈകുന്നേരം അഞ്ചു മുതല്‍ 6.30 വരെയുമാണ് ഉപനിഷത്ത് സമീക്ഷായജ്ഞം.
12നു രാവിലെ ആറിനു പുരാണപാരായണം, മൂന്നിനു നാരായണീയപാരായണം, രാത്രി ഏഴിനു തിരുവാതിരകളി, എട്ടിനു സംഗീതസദസ്, 13നു ഉച്ചകഴിഞ്ഞു മൂന്നിനു നാരായണീയ പാരായണം, രാത്രി ഏഴിനു വീണക്കച്ചേരി, 8.30നു ഭക്തിഗാനമേള, 14നു രാവിലെ 8.30നു സുകൃതഹോമദര്‍ശനം, 10.30നു കാവടി എടുപ്പിക്കല്‍, ഒമ്പതിനു നാദസ്വരക്കച്ചേരി, 12നു കാവടി അഭിഷേകം, പ്രസാദമൂട്ട് എന്നിവ നടക്കുമെന്ന് ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ചന്ദ്രശേഖരന്‍ നായര്‍, ശ്രീജിത് മോഹന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."