സിവില്‍ സ്റ്റേഷന്‍ പരിസരത്ത് റവന്യു വകുപ്പിന്റെ ഔദ്യോഗിക വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു
കാക്കനാട്: പത്ത് വര്‍ഷത്തോളം പഴക്കമുള്ള വാഹനങ്ങള്‍ സിവില്‍ സ്റ്റേഷനിലെ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഇപ്പോഴും സര്‍വീസ് നടത്തുമ്പോള്‍ റവന്യു വകുപ്പ് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചിരിക്കുന്നത് താരതമ്യേനെ പഴക്കമില്ലാത്ത പത്തൊമ്പതില്‍പ്പരം ഔദ്യോഗിക വാഹനങ്ങള്‍. സാധാരണഗതിയില്‍ ഒരു ലക്ഷത്തിലേറെ രൂപ മെയിന്റനന്‍സ് ചെലവ് വരുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
മെയിന്റനന്‍സ് നടത്തിയാലും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പൊതുമാരമത്ത് സാക്ഷ്യപ്പെടുത്തണമെന്നുമാണ് ചട്ടം. എന്നാല്‍ സിവില്‍ സ്റ്റേഷനില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ പരിശോധന പോലും നടത്തിയിട്ടില്ലെന്നാണ് സൂചന.
കോടികള്‍ കെട്ടിക്കിടക്കിടക്കുന്ന റിവര്‍മാനേജ്‌മെന്റ് ഫണ്ട് വക മാറ്റി വിനിയോഗിച്ചാണ് പത്ത് ബൊലീറോ ജീപ്പുകള്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയത്. താല്‍കാലിക ഡ്രൈവര്‍മാരുടെ ദുരുപയോഗം മൂലം താലൂക്കുകളിലേക്ക് വാങ്ങിയ ഏഴ് വാഹനങ്ങളും ,സിവില്‍ സ്റ്റേഷനിലേക്കുമായി വാങ്ങിയ മൂന്നു വാഹനങ്ങളിലും പലതും നാശോന്മുഖമായിരിക്കുന്നു.
പുഴ സംരക്ഷണത്തിനായി ജില്ലയില്‍ ഒരു രൂപ പോലും ചെലവഴിക്കാതെയാണ് 22 കോടിയുടെ റിവര്‍മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും റവന്യു വകുപ്പ് വാഹനങ്ങള്‍ വാങ്ങാന്‍ ഒരു കോടിയില്‍പ്പരം രൂപയാണ് വകമാറ്റിയിരിക്കുന്നത്.പത്ത് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് മുന്നോടിയായണ് പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് പറയപ്പെടുന്നത്. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ പഴക്കമുള്ള അംബാസിഡര്‍ കാറുകളും ജീപ്പുകളും ഉള്‍പ്പെടെ പത്തൊമ്പതില്‍പ്പരം വാഹനങ്ങളാണ് ജില്ല ഭരണകൂടം കുറ്റിക്കാട്ടിലും, പരിസരത്തും തുരുമ്പെടുത്ത് നശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."