HOME
DETAILS

ആലപ്പുഴ കുടിവെള്ള പദ്ധതി റിപോര്‍ട്ട് വാസ്തവവിരുദ്ധം: എം.പി

  
backup
May 06 2017 | 20:05 PM

%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4-7



ആലപ്പുഴ:  133 കോടി രൂപയാണ് ആലപ്പുഴ കുടിവെള്ളപദ്ധതിക്കുവേണ്ടി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുള്ളതെന്നിരിക്കെ കേവലം 76 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന തരത്തില്‍ കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനവേളയില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ട് അസത്യമാണെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് തുടങ്ങിവച്ച ഈ പദ്ധതിയില്‍ നഗരസഭയുടെ വിഹിതം കൂടി സര്‍ക്കാര്‍ വഹിക്കാമെന്ന് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ തീരുമാനമുണ്ടായെങ്കിലും അതിന്റെ ഉത്തരവ് ഇറങ്ങിയത് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ കാലത്താണ്. 21 അവലോകനയോഗങ്ങളാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഈ പദ്ധതിക്കായി നടത്തിയിട്ടുള്ളത്.
 റെയില്‍വേ അനുമതിയടക്കമുള്ള വിഷയങ്ങളില്‍ യാതൊരു കാലതാമസവുമില്ലാതെ അനുമതി വാങ്ങിയെടുക്കാന്‍ കഴിഞ്ഞെങ്കിലും സ്ഥലം ഏറ്റെടുത്തെങ്കിലും പൈപ്പ് ഇടുന്നതിലെ ചില പ്രാദേശിക തടസങ്ങളെപ്പറഞ്ഞാണ് പദ്ധതി ഇത്രയും വൈകിയത്. കേന്ദ്രത്തില്‍ നിന്നും കേരളത്തിനായി സഹായങ്ങള്‍ വാങ്ങിയെടുക്കുന്ന കാര്യത്തില്‍ എല്ലാ എം.പിമാരും രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ കേന്ദ്രസഹായം വിസ്മരിക്കുന്നതരത്തില്‍ ചില കണക്കുകള്‍ അവതരിപ്പിക്കുന്നത് തെറ്റായ കീഴ് വഴക്കവും നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നതുമാണെന്ന്  കെ.സി പറഞ്ഞു.
  ചില രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ട് അവതരിപ്പിച്ച ഉദ്യോഗസ്ഥര്‍ സമാധാനം പറയേണ്ടിവരുമെന്ന് എം.പി വ്യക്തമാക്കി. എല്ലാ ആളുകളും ഒറ്റക്കെട്ടായി നിന്നു പൂര്‍ത്തിയാക്കിയ ഈ പദ്ധതി അതിന്റെ ഫലപ്രാപ്തിയിലെത്തുമ്പോള്‍ 1996 മുതല്‍ ആലപ്പുഴ കുടിവെള്ള പദ്ധതി എന്ന സ്വപ്നസാക്ഷാത്കാരത്തിനായി പ്രയത്‌നിച്ച തനിക്ക് സന്തോഷത്തിന്റെ നിമിഷങ്ങളാണ് സമ്മാനിക്കുന്നതെന്നും എം.പി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃതില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നഗരത്തിലെ ശുദ്ധജലടാങ്കുകള്‍ പണിയുന്നതിനുവേണ്ടി 33 കോടി രൂപയും വിതരണ ശൃംഖലകള്‍ മാറ്റുന്നതിനായി 44 കോടിരൂപയും അനുവദിച്ചിട്ടുള്ളതാണ്. അതിന്റെ സാങ്കേതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയും. ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ആലപ്പുഴയിലെ കുടിവെള്ള പദ്ധതി അതിന്റെ എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കിത്തീര്‍ക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  22 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago