HOME
DETAILS

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ബാങ്കിനെ പ്രതിക്കൂട്ടിലാക്കി കലക്ടറുടെ റിപ്പോര്‍ട്ട്, ബാങ്കിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി

  
backup
May 15 2019 | 05:05 AM

neyyattinkara-suicide-report-submitted-15-05-2019

തിരുവനന്തപുരം: ജപ്തി ഭീഷണിയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു. ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തെങ്കില്‍ മാത്രമേ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുകയുള്ളൂ എന്ന കടുത്ത നിലപാടിലാണ് നാട്ടുകാര്‍.

സര്‍ക്കാര്‍ വൃത്തങ്ങള്‍ ഒന്നടങ്കം ബാങ്കിനെതിരേ തിരിഞ്ഞിരിക്കുകയാണ്. തിരുവനന്തപുരത്തും പരിസരങ്ങളിലുമുള്ള കനറാ ബാങ്കു ശാഖകള്‍ക്കു മുമ്പില്‍ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ ബാങ്ക് ശാഖ അടിച്ചുതകര്‍ത്തു.
അതിനിടെ കടുത്ത ആരോപണവുമായി വീണ്ടും ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ രംഗത്തെത്തി.

മകള്‍ വൈഷ്ണവി മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ചന്ദ്രന്‍ വെളിപ്പെടുത്തി. വായ്പ്പ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ നിര്‍ബന്ധിച്ചാണ് വാങ്ങിയത്.
വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭാര്യ ലേഖയെ വിളിച്ചിരുന്നുവെന്നും ലേഖയുടെ ഫോണില്‍ ഇതിന്റെ തെളിവുണ്ടെന്നും ചന്ദ്രന്‍ വെളിപ്പെടുത്തി.
ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെയും ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ചന്ദ്രന്റെ പരാതി ശരിവയ്ക്കുന്നതാണ് ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ജപ്തി നടപടികളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജില്ല കലക്ടര്‍ നല്‍കിയത്.

സംസ്ഥാനത്തെ എല്ലാ ബാങ്ക് വായ്പകള്‍ക്കും സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോയ കനറാബാങ്ക് നടപടി സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്നും ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.
ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധന വേണ്ടിവരുമെന്നും റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ബാങ്ക് അധികൃതരെ വിളിച്ച് ശാസിച്ചിരുന്നു.
മൊറട്ടോറിയം സംസ്ഥാനത്ത് നിലനില്‍ക്കേ സര്‍ക്കാര്‍ കാറ്റില്‍പറത്തി ജപ്തി നടപടിക്കിറങ്ങിയ ബാങ്കിനെ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ധനമമന്ത്രിയും ബാങ്ക് നടപടിയെ ചോദ്യം ചെയ്തിട്ടുണ്ട്.

ജപ്തി നടപടികളുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിനു വിരുദ്ധമായി ബാങ്ക് പ്രവര്‍ത്തിച്ചോ എന്ന് വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വിദേശത്തുനിന്നു തിരിച്ചെത്തിയാല്‍ ഉടന്‍ എസ് എല്‍ ബി സി വിളിച്ചുചേര്‍ത്തു ആവശ്യമായ നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago