ഐ.എന്‍.ടി.യു.സിയുടെ ഭവനദാന പദ്ധതി മാതൃകാപരം: രമേശ് ചെന്നിത്തല
തുറവൂര്‍: ഐ.എന്‍.റ്റി.യു.സി.ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് ഭവനം നിര്‍മിച്ചു നല്കുന്ന പദ്ധതി മാരകാപരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഐ.എന്‍.ടി.യു.സി ആലപ്പുഴ ജില്ലാ കമ്മിറ്റി പള്ളിത്തോട്ടില്‍ ലിനാ ജോസഫിന് നിര്‍മിച്ചു നല്കിയ ഭവനത്തിന്റെ താക്കോല്‍ദാന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്രത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി സര്‍ക്കാറിന്റെയും ദുര്‍ഭരണത്തില്‍ ജനങ്ങള്‍ വിഷമിക്കുകയാണ്. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, എ.എ.ഷുക്കൂര്‍, ദിലിപ് കണ്ണാടന്‍, പി.ആര്. സോമകുമാര്‍, കെ.വി.സോളമന്, എം.ആര്.രവി, ബാബു ജോര്‍ജ്, റ്റി. ബൈജു, കെ.പി.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തില്‍ വീടില്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങളുണ്ടെന്നും അവരെ യെല്ലാം സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ആര്.ചന്ദ്രശേഖരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."