HOME
DETAILS

കയറ്റുമതിമേഖല കിതയ്ക്കുമ്പോഴും പിടിച്ചുപറിയുമായി ഷിപ്പിങ് കമ്പനികള്‍

  
backup
September 28 2020 | 03:09 AM

%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%95%e0%b4%bf%e0%b4%a4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


കോഴിക്കാട്: കൊവിഡ് കാലത്ത് ചരക്ക് കയറ്റിറക്കുമതി മേഖലകള്‍ കിതയ്ക്കുമ്പോഴും ദാക്ഷിണ്യമില്ലാതെ ഷിപ്പിങ് കമ്പനികള്‍. പ്രതിസന്ധിയില്‍ നിന്ന് അല്‍പാല്‍പമായി പുരോഗതിയിലേക്ക് നീങ്ങുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ വരുമാനത്തിന് തുരങ്കംവെക്കുന്ന തരത്തില്‍ ഷിപ്പിങ് കമ്പനികള്‍ കയറ്റുമതി ചെയ്യുന്നവയ്ക്ക് അധികതുക ഈടാക്കാന്‍ തുടങ്ങിയത്. കൊവിഡ് കാലത്ത് വിമാന സര്‍വിസുകള്‍ ഇല്ലാതായപ്പോഴും ചരക്കുകള്‍ കപ്പലുകള്‍ വഴി അയക്കപ്പെട്ടിരുന്നു. താരതമ്യേന ചെലവു കുറഞ്ഞ മാര്‍ഗമെന്ന നിലയിലും കയറ്റുമതി മേഖലയിലുള്ളവര്‍ ഷിപ്പിങ്ങ് കാര്‍ഗോയാണ് ആശ്രയിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തില്‍ നിന്നും ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ സംരംഭകര്‍ക്കും സര്‍ക്കാരിനും വലിയ വരുമാനം ലഭിക്കുന്ന ഈ മേഖല കൊവിഡ് കാലത്ത് പ്രതിസന്ധിയിലായിരുന്നു. പഴം, പച്ചക്കറി, മത്സ്യം തുടങ്ങിയവയും കയര്‍,കൈത്തറി ഉല്‍പന്നങ്ങളുമെല്ലാം കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെ വിദേശത്തേക്ക് കപ്പല്‍വഴി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഭൂരിഭാഗവും കൊച്ചി തുറമുഖം വഴിയാണ് പോയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചില ഷിപ്പിങ് കമ്പനികള്‍ ജി.ആര്‍. ഐ എന്ന പേരില്‍ അധികം തുക ഈടാക്കാന്‍ തുടങ്ങിയതാണ് കയറ്റുമതിക്കാര്‍ക്ക് വിനയായത്. ജനറല്‍ റേറ്റ് ഇന്‍ക്രീസ് എന്ന പേരില്‍ 150 ഡോളറിന്റെ വര്‍ധനയാണ് ചില ഷിപ്പിങ് കമ്പനികള്‍ കയറ്റുമതി ചരക്കുകള്‍ക്ക് ഈടാക്കുന്നത്. ഈ വര്‍ധന വന്നതോടെ വിദേശരാജ്യങ്ങളിലേക്കുള്ള തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വിലകൂട്ടേണ്ട അവസ്ഥയിലാണ് കയറ്റുമതിക്കാര്‍.
എന്നാല്‍ ശ്രീലങ്ക, തായ്‌ലാന്‍ഡ്, ഫിലിപ്പീന്‍സ് തുടങ്ങി പല രാജ്യങ്ങളില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ നേരത്തെയുള്ള വിലയില്‍ മാര്‍ക്കറ്റില്‍ ലഭിക്കുമെന്നതാനാല്‍ നമ്മുടെ സാധനങ്ങള്‍ വാങ്ങാന്‍ അവിടെയുള്ള വ്യാപാരികള്‍ തയാറാവാത്ത അവസ്ഥയാണ്. നേരത്തെയുള്ള വിലയില്‍ സാധനങ്ങള്‍ നല്‍കിയാല്‍ വ്യാപാരികള്‍ക്ക് നഷ്ടം സഹിക്കേണ്ട സ്ഥിതിയും ഉണ്ടാവും. ഇതോടെ കേരള ഉല്‍പന്നങ്ങള്‍ പ്രത്യേകിച്ചും ദുബൈ, സഊദി അറേബ്യ,ഒമാന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് മാര്‍ക്കറ്റുകളില്‍ നിന്നും പുറത്താവുന്ന അവസ്ഥയാണുളളത്. ഇത് മൂലം വ്യാപാരികള്‍ക്ക് മാത്രമല്ല, രാജ്യത്തിന് ലഭിക്കേണ്ട വിദേശ നാണ്യത്തിന് പുറമെ പൊതുവെ ബുദ്ധിമുട്ടിലായ സംസ്ഥാന ഖജനാവിനും നഷ്ടം നേരിടേണ്ടി വരികയാണ്.
നേരത്തെ മധ്യേഷ്യയില്‍ ഇറാനുമായി യുദ്ധസമാന സാഹചര്യമുണ്ടായപ്പോള്‍ 'വാര്‍ സര്‍ച്ചാര്‍ജ്' എന്ന പേരില്‍ ചില ഷിപ്പിങ് കമ്പനികള്‍ കൂടുതല്‍ തുക ഈടാക്കിയിരുന്നു. എന്നാല്‍ പിന്നീട് യുദ്ധസാഹചര്യം അവസാനിച്ചിട്ടും ചാര്‍ജ് ഒഴിവാക്കിയിരുന്നില്ല. ഇതിനു പുറമേയാണ് ഇപ്പോള്‍ ജി.ആര്‍. ഐ ഈടാക്കുന്നത്.
ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പ്രശ്‌നം ചൂണ്ടിക്കാട്ടി കസ്റ്റംസ് കമ്മിഷണര്‍, കേരള മാരിടൈം ബോര്‍ഡ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, സ്റ്റീമര്‍ എജന്റസ് അസോസിയേഷന്‍ എന്നിവര്‍ക്ക് അടിയന്തിര ഇ മെയില്‍ സന്ദേശം അയച്ചതായി കാലിക്കറ്റ് ചേംബര്‍ കസ്റ്റംസ് ഉപദേശക സമതി അംഗം മുന്‍ഷിദ് അലി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago