വീണ്ടും പ്രധാനമന്ത്രിയാകുമെന്ന്: അവസനാഘട്ടത്തിലും പ്രതിപക്ഷത്തെ അഴിമതിക്കാരാക്കി മോദി
ബിഹാര്‍: വീണ്ടും പ്രധാനമന്ത്രിയാകുമെന്ന സ്വപ്നം ആവര്‍ത്തിച്ച് നരേന്ദ്ര മോദി. മുന്നൂറിലധികം സീറ്റ് നേടിയാകും അധികാരത്തിലെത്തുക എന്ന അവകാശവാദവുമായി അമിത് ഷായും രംഗത്ത്. ബിഹാറിലെ പാലിഗഞ്ചില്‍ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ അവകാശവാദം.
തെരഞ്ഞെടുപ്പിന്റെ ആറ് ഘട്ടം കഴിഞ്ഞപ്പോള്‍ ഇക്കാര്യം വളരെ വ്യക്തമായിരിക്കുകയാണെന്നും അമിത് ഷാ ദില്ലിയിലും വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.
കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെക്കുറിച്ചോ പാവപ്പെട്ടവരെക്കുറിച്ചോ യാതൊരു ചിന്തയുമില്ലെന്നും അഴിമതിയിലാണ് അവരുടെ ശ്രദ്ധയെന്നുള്ള തള്ളുമായാണ് മോദി തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ രംഗത്തെത്തിയത്. പ്രതിപക്ഷ നേതാക്കള്‍ കോടികളുടെ ആസ്തിയുണ്ടാക്കിയതായും ആരോപിച്ച അദ്ദേഹം വികസനങ്ങളെക്കുറിച്ചോ നോട്ടു നിരോധനത്തെക്കുറിച്ചോ ജി.എസ്.ടിയെ കുറിച്ചോ ഒന്നും വാ തുറന്നതുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."