സിവില്‍ സര്‍വിസ് പരീക്ഷ ഒക്ടോബര്‍ നാലിന്; കൊവിഡ് മൂലം ഇനിയും മാറ്റിവെക്കില്ലെന്ന് യു.പി.എസ്.സി സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സിവില്‍ സര്‍വിസ് പരീക്ഷ മാറ്റിവെക്കില്ലെന്ന് യൂനിയന്‍ പബ്ലിക് സര്‍വിസ് കമിഷന് സുപ്രിംകോടതിയെ അറിയിച്ചു ഒക്ടോബര്‍ നാലിന് പരീക്ഷ നടത്താനാണ് തീരുമാനം.സിവില്‍ സര്‍വിസ് പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെടുന്ന ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ചൊവ്വാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യു.പി.എസ്.സിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡും വിവിധ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യവും കണക്കിലെടുത്ത് സിവില്‍ സര്‍വിസ് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 20ഓളം ഉദ്യോഗാര്‍ഥികളാണ് സുപ്രിംകോടതിയെ സമീപിച്ചത്.
കൊവിഡ് പശ്ചാത്തലത്തില്‍ മേയ് 31ന് നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷ ഒക്ടോബര്‍ നാലിലേക്ക് മാറ്റിവെച്ചതായിരുന്നു.
പത്തുലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് സിവില്‍ സര്‍വിസ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനുവരി ഫെബ്രുവരി മാസങ്ങളിലായിരുന്നു രജിസ്ട്രേഷന് നടപടികള്‍. സാധാരണ മെയിന്‍ പരീക്ഷ ജൂണ്‍ -ജൂലൈ മാസങ്ങളിലാണ് നടത്താറ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."